Friday ,June 23, 2017 5:11 PM IST

HomeArticlesവാര്‍ദ്ധക്യത്തിന്റെ മൂന്നു തലങ്ങള്‍
Error
  • JUser: :_load: Unable to load user with ID: 857

വാര്‍ദ്ധക്യത്തിന്റെ മൂന്നു തലങ്ങള്‍

Written by

Published: Monday, 14 January 2013

വാര്‍ദ്ധക്യത്തിന്റെ മൂന്നു തലങ്ങള്‍
1. ശാരീരികം :- പ്രായമാകുമ്പോള്‍ ശരീരം അവയവങ്ങളുടെയും ശാരീരിക പ്രക്രിയകളുടെയും  ഘടനയിലും ധര്‍മ്മത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ശാരീരിക വാര്‍ദ്ധക്യത്തിലേക്കു നയിക്കുന്നു. ശാരീരിക കര്‍മ്മങ്ങള്‍ നിറവേറ്റാനുള്ള തലച്ചോറിന്റെയും മറ്റു അവയവങ്ങളുടെയും കഴിവുകള്‍ ക്രമേണ നഷ്ടമായി മരണത്തില്‍ എത്തുന്നു.
2. മാനസികം :- സാഹചര്യങ്ങളും പരിസ്ഥതിയുമായി ഇഴുകിചേരാനുള്ള മനസിന്റെ കഴിവില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ദീര്‍ഘകാല അനുഭവങ്ങളിലൂടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍.
3. സാമൂഹ്യം :- കുടുംബപരമായും സാമൂഹ്യപരമായുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള പിന്‍മാറ്റം. സാമൂഹ്യസ്വഭാവത്തിലും, സാമൂഹ്യപ്രതീക്ഷകളിലുമുള്ള മാറ്റം വാര്‍ദ്ധക്യത്തെ സ്വാധീനിക്കും.
ഈ മൂന്ന് തലങ്ങലും ഒരു വ്യക്തിയുടെ വാര്‍ദ്ധക്യത്തെ നിര്‍ണയിക്കും.

വാര്‍ദ്ധക്യത്തിലെ ഏകാന്തതയും ഒറ്റപ്പെടലും
മറ്റു വ്യക്തികളുമായി ഇടപെടുവാനും സംസാരിക്കുവാനും ആഗ്രഹമുണ്ടെങ്കിലും, അതിന് സാധിക്കാതെ വരുമ്പോഴുണ്ടാകുന്ന മനസിന്റെ വേദന വാര്‍ദ്ധക്യത്തില്‍ ഉണ്ടാകാറുണ്ട്. തങ്ങളുടെ ജീവിതത്തില്‍ പ്രധാനമെന്നും കരുതിയതും, ഇഷ്ടപ്പെട്ടതുമായ വ്യക്തികളില്‍നിന്നും വസ്തുക്കളില്‍നിന്നും ഉള്ള അകല്‍ച ഒറ്റപ്പെടലായി അനുഭവപ്പെടുന്നു. മാനസികമായ ഈ വേദനയോടൊപ്പം ശാരീരിക രോഗങ്ങള്‍ കൂടിയുണ്ടെങ്കില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം.
വാര്‍ദ്ധക്യത്തിലിരിക്കുന്ന മാതാപിതാക്കള്‍ ദൂരെയെങ്കില്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും ഫോണില്‍ വിളിക്കുക, ഇന്റര്‍നെറ്റ് - വെബ് ക്യാമറ തുടങ്ങിയ പുതിയ സംവിധാനങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിക്കാം.

ഞായറാഴ്ചകള്‍ അപ്പച്ചനോടും അമ്മച്ചിയോടുമൊപ്പം
ഞായര്‍ കര്‍ത്തൃദിനമാണ്. ഞായര്‍ വിശുദ്ധദിനമാണ്. അത് വിശുദ്ധ കാര്യങ്ങള്‍ ചെയ്യാനുള്ള ദിനമാണ്. നന്മചെയ്യാനുള്ള ദിവസമാണ്. ഞായറാഴ്ച സണ്‍ഡേസ്കൂള്‍ കഴിഞ്ഞ് കുറച്ച് സമയം നമ്മുടെ ഇടവകയിലെ പ്രായമായവരെ ഒന്നു സന്ദര്‍ശിക്കാം. സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്ററോ,
ടീച്ചേഴ്സോ അതിന് നേതൃത്വം കൊടുക്കട്ടെ. ചെറിയ ഗ്രൂപ്പായിട്ട് മതി. ഗ്രൂപ്പുകള്‍ക്ക് ഓരോ ആഴ്ചയും ടേണ്‍ (ഠൌൃി) ഇട്ടുകൊടുക്കാം. ഒരു ഗ്രൂപ്പില്‍ പല ക്ളാസില്‍നിന്നുള്ള കുട്ടികളുമാകാം. അപ്പച്ചനോടും അമ്മച്ചിയോടും കുശലം ചോദിക്കാം. അവരുടെ പഴയ കാര്യങ്ങള്‍ കേള്‍ക്കാം. ഒരുമിച്ച് ഒരു പാട്ട് പാടാം. അമ്മച്ചിയെകൊണ്ട് ഒറ്റയ്ക്കും പാടിക്കാം. വേദപുസ്തകം വായിച്ചുകേള്‍പ്പിക്കാം. ഒരുമിച്ച് ഒന്നു പ്രാര്‍ത്ഥിക്കാം. ആ പ്രായമായ കൈകള്‍ ഒന്നുമുത്തി ഇറങ്ങാം. നോക്കിക്കെ അപ്പച്ചനും അമ്മച്ചിക്കും എന്തൊരു സന്തോഷം! ഞായര്‍ കൂടുതല്‍ അനുഗ്രഹപ്രദമായല്ലോ.
"ആകയാല്‍ അവസരം കിട്ടും പോലെ നാം എല്ലാവര്‍ക്കും വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മചെയ്ക'' (ഗലാ. 6:10).

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3