Thursday ,August 17, 2017 8:06 PM IST

HomeArticlesയോനാ നിബി കവിതയിലൂടെ 'വിധേയന്‍' - ബെന്‍സണ്‍ ബേബി

യോനാ നിബി കവിതയിലൂടെ 'വിധേയന്‍' - ബെന്‍സണ്‍ ബേബി

Written by

Published: Monday, 18 January 2016

     
 
(അഗ്നിമയന്മാരാരെ നോക്കി - എന്ന രീതി)
 
നാഥന്‍ ചൊന്ന നാടിനെ നോക്കി യോന തപിച്ചു
ദുഷ്കൃതരാം നിനുവയരുടെ മേലെ കോപം പൂണ്ടു
തര്‍സ്സോസ് യാത്രയ്ക്കായി തിരച്ച കപ്പലിലേറി
ചിന്തകളെല്ലാം ആഴിയിലാഴ്ത്തി യോന മയങ്ങി
 
തിരു വചനങ്ങളെ തെല്ലും കൂസാതുള്ളൊരു നിബിയെ
തന്‍ മടിത്തട്ടില്‍ സുഖമായ് കാക്കാന്‍ ആഴി മടിച്ചു
കപ്പലിലുള്ളോര്‍ അത്യുച്ഛത്തില്‍ കേണു വിളിച്ചു
ഉയരുന്നോരാ തിരകളെ ക് ഭയന്ന് വിറച്ചു
 
ചീട്ടിട്ടവരില്‍ യോനാ നിബിയെ കടലിലെറിഞ്ഞു
അത്ഭുതമാകുംവിധമാ സാഗരത്തിരകളടങ്ങി
ഉടയോനേര്‍പ്പാടാക്കിയ മത്സ്യം നിബിയെ വിഴുങ്ങി
മൂന്ന് ദിനങ്ങള്‍ മത്സ്യുദരത്തില്‍ യോന കഴിഞ്ഞു
 
മൂന്നാം നാളില്‍ ഭീമാകാരന്‍ മത്സ്യം നിബിയെ
കരയിന്‍ കരങ്ങളിലേല്‍പ്പിച്ചാഴിയിലേക്ക് മടങ്ങി
ഉടയോനേകിയ ദൗത്യത്തെ നിബി യോനാ ഓര്‍ത്തു
തെല്ലൊരു നിമിഷം കാക്കാതങ്ങനെ നിനുവയ പൂകി
 
നിബി തന്‍ മൊഴികളെ ഹൃത്തിലേറ്റിയ നിനുവയരെല്ലാം
നോമ്പാല്‍ താതന്‍ തന്നുടെ കരുണയ്ക്കായി കേണു
ഏഴകള്‍ ഞങ്ങള്‍ ഈ പ്രാര്‍ത്ഥനയാല്‍ അര്‍ത്ഥിക്കുന്നു
നിനുവയക്കാരോടെന്നതു പോലെ കനിവേകണമെ! 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3