Monday ,September 25, 2017 8:16 AM IST

Home Main newsപ്രസന്നം മാനസികാരോഗ്യ കേന്ദ്രം കൂദാശ നിര്‍വ്വഹിച്ചു.

പ്രസന്നം മാനസികാരോഗ്യ കേന്ദ്രം കൂദാശ നിര്‍വ്വഹിച്ചു.

Written by

Published: Saturday, 20 August 2016

പ്രസന്നം മാനസികാരോഗ്യ കേന്ദ്രം  കൂദാശ നിര്‍വ്വഹിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്‍റെ  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരിക്കോട്ട് നിര്‍മ്മിച്ച പ്രസന്നം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ  കൂദാശയും ഉദ്ഘാടനവും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ജോസഫ് മാര്‍ പക്കോമിയോസിന്‍റെ ചരമ രജതജൂബിലി സ്മാരകമായി 25 കാന്‍സര്‍ രോഗികള്‍ക്ക് 25000 രൂപം വീതം പരിശുദ്ധ കാതോലിക്കാ ബാവാ വിതരണം ചെയ്തു. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. സി എം കുര്യാക്കോസ് ചേലാട്, ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍, മോന്‍സ് ജോസഫ് എം.എല്‍.എ, സുജാത സുമോന്‍, കല മങ്ങാട്ട്, ജാന്‍സി മാത്യൂ, സിനി ജെയിന്‍, എം.എസ് സുകുമാരന്‍, പി.എസ് ഷാജി എന്നിവര്‍ പ്രസംഗിച്ചു. അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പതിമൂന്നാമത് സംരഭമാണിത്.  മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മാര്‍ പക്കോമിയോസിന്‍റെ ചരമ രജതജൂബിലി സ്മാരകമായാണ് പ്രസന്നം സെന്‍റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3