Thursday ,August 17, 2017 8:02 PM IST

HomeArticlesദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ത്രീ പീഡനങ്ങളുടെ പെരുമഴക്കാലമോ ? വാൽക്കണ്ണാടി - കോരസൺ

ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ത്രീ പീഡനങ്ങളുടെ പെരുമഴക്കാലമോ ? വാൽക്കണ്ണാടി - കോരസൺ

Written by

Published: Wednesday, 22 March 2017

 

ഇന്ന് കേരളസമൂഹത്തിൽ അത്യധികം ചർച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീ പീഡനപരമ്പരകളാണ്മലയാള പത്രങ്ങൾ തുറന്നാൽ ഓരോ ദിവസവും ഒരുപേജിൽ കുറയാത്ത പീഡനവാർത്തകൾ കാണാനാവുന്നുഓരോ ദിവസവും അതിൽ കാണുന്ന വൈവിധ്യങ്ങൾ വായനക്കാരിൽ ഗൂഢമായ വൈകാരികതാല്പര്യം ഉണ്ടാക്കുന്നു എന്ന് മാത്രമല്ലഏതോ ടിവി സീരിയൽ കാണുന്ന കാത്തിരിപ്പാണ്  പേജിൽ കൈവെയ്ക്കാൻദിവസങ്ങൾ പ്രായമുള്ള കുട്ടികൾമുതൽ എൺപതു കഴിഞ്ഞ വയോധികർ  പോലും ഇന്ന് പീഡനവിധേയരാകുന്ന അസുഖകരമായ ഒരു സാമൂഹിക പ്രതിഭാസം നിലനിൽക്കുന്നുഅധ്യാപകർ,പുരോഹിതന്മാർസാംസ്കാരിക പ്രമുഖർ തുടങ്ങിഒരു സമൂഹത്തിനു ധാർമ്മിക രേഖ വരച്ചു കാണിച്ചു കൊടുക്കേണ്ട കേന്ദ്രങ്ങൾ തന്നെയാണ് പീഡകരായിമാറുന്നതെന്നതാണ് ഏറെ നടുക്കുന്ന വാർത്തകൾമാനക്കേടും അഭിമാനവും കാരണം ഒട്ടേറെ അനുഭവങ്ങൾ വാർത്തകൾ ആകാതെ എങ്ങും രേഖപ്പെടുത്താനാവാതെ കട്ടപിടിച്ചു മരവിച്ചു അവിടവിടെയായി കിടക്കുന്നുപുതിയ അവസ്ഥകളെ നേരിടാനുള്ള തയ്യാറെടുപ്പില്ലാത്ത പോലീസ്സംവിധാനത്തെ നാം കുറ്റപ്പെടുത്തുന്നുരോഗാതുരമായ  സാമൂഹിക അവസ്ഥക്കുള്ള കാരണം പഠനവിഷയമാക്കേണ്ടതുണ്ട്
 
ഇത് ഒരു പക്ഷെ കേരളത്തിന്റെ പ്രത്യേകമായ സാമൂഹിക അവസ്ഥയായിരിക്കുംകഴിഞ്ഞ നാല് പതിറ്റാണ്ടിൽ കേരളസമൂഹം സാമ്പത്തീകമായി ഒരുകുതിച്ചു ചാട്ടം തന്നെ നടത്തികാൽപ്പനിക സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കാനും പ്രവർത്തിക്കാനും തയ്യാറായത്‌  നാം അടുത്തറിയാതെപോയി,അല്ലെങ്കിൽ അറിവില്ലാതെപോയി എന്നുവേണം കാണുവാൻഇത് ഒരു വൻ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം ഭീതിയോടെഅടുത്തറിയുമ്പോൾ , കേരള സമൂഹത്തിന്റെ സുരക്ഷാ  വലയത്തിൽ വീണ കനത്ത വിള്ളൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്നും നാം മനസിലാക്കുന്നു.
 
ഒരു കടുത്ത പ്രതിസന്ധിയെ സമൂഹമായി നാം  അഭിമുഖീകരിക്കുമ്പോൾ  മെച്ചമായ പരിശീലനം കിട്ടാത്ത പോലീസ് സംവിധാനത്തോടും,അപര്യാപ്തമായനിയമ സംവിധാനത്തോടും  അറിയാതെ കലഹിച്ചു പോകുന്നു . വർധിച്ചു വരുന്ന ക്വോട്ടേഷൻ കൊലകളുംആല്മഹത്യകളും , ചിതറുന്ന കുടുംബബന്ധങ്ങളും ഒക്കെ നമ്മൾ എന്ന സമൂഹം  തന്നെയാണ്എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്ജുഗുപ്സാവഹമായ ഒരു സാമൂഹികപ്രതിസന്ധിയിലൂടെയാണ് ഇന്ന് കേരള സമൂഹം കടന്നു പോകുന്നത്.
 
ഒരു വാർത്ത എന്ന നിലയിൽ വായിച്ചുതള്ളുകയല്ലമറിച്ച്‌ എന്ത് ചെയ്യാനാവും എന്ന് ഒന്നിച്ചു ചിന്തിക്കുവാനാണ് നാം തയ്യാറാവേണ്ടത്ഒന്നിലധികംമൊബൈൽ ഫോണുകളും പറന്നു നടക്കാൻ പാകത്തിൽ ഇരു ചക്ര വാഹനവും മുഖം മറക്കാൻ പാകത്തിൽ ഉള്ള ഹെൽമെറ്റുകളും മലയാളി പെൺകുട്ടികളെവളരെ സ്വതന്ത്രരാക്കിവീട്ടിൽ നിന്നും മാറി നിന്ന് പഠിക്കാൻ പാകത്തിലുള്ള ക്രമീകരണങ്ങളും ഇന്ന് സർവ്വസാധാരണമായിരിക്കുന്നുഇതൊന്നും ഒരുകുറവായിട്ടല്ല പറയാൻ ശ്രമിക്കുന്നത്എന്നാൽ സ്വയം സൂക്ഷിക്കാനുള്ള കെട്ടുറപ്പിലാണ് ചില പാകപ്പിഴകൾ കാണുന്നത്അടുത്തിടെ ഇരുചക്ര വാഹനത്തിൽകറങ്ങുന്ന രണ്ടു പെൺകുട്ടികളുടെ വേഷം അത്ഭുതം  ഉണ്ടാക്കി.  ഇരു വശത്തുമായി ചൂരിധാറിന്റെ താഴെയിൽ നിന്നുള്ള കട്ട് കുറച്ചുഏറെ ഉയരത്തിലേക്ക്ആയിത്തുടങ്ങിപിൻഭാഗം പട്ടം പോലെ നീളത്തിൽ പറന്നുപോകുന്നുപിന്ഭാഗവും വയറിന്റെ ചില്ലറ ഭാഗങ്ങൾ എല്ലാം നാട്ടുകാർക്ക് കാട്ടി കൊടുത്തുതന്നെയാണ് സവാരിപിന്നെയാണ് ശ്രദ്ധിച്ചത്പ്രായ വത്യാസമില്ലാതെതന്നെ സ്ത്രീകൾ വ്യാപകമായി ഇത്തരം ഡ്രസ്സ് ധരിക്കുന്നുകൂളിംഗ് ഗ്ലാസ് ധാരികളായചെന്നായ്ക്കൾ വാഹനത്തിലും അല്ലാതെയും സവാരിഗിരി നടത്തുമ്പോൾ നാം തുറന്ന ഒരു സമൂഹത്തിലല്ലല്ലോ ജീവിക്കുന്നതെന്ന് സ്വയം ചിന്തിക്കുക.സ്ത്രീകളുടെ വേഷവിധാനത്തിൽ വന്ന പ്രകടമായ മാറ്റത്തിനു കാരണം ചില സ്ത്രീ മാസികകൾ തന്നെയാണ്പുരുഷന്മാരാണ് ഇത്തരം മാസികകൾ കൂടുതൽവായിക്കുന്നതുതന്നെ.
 
വളരെ കലോറി ഉള്ള ഭക്ഷണ ക്രമങ്ങളുംആരോഗ്യ സൗന്ദര്യ വസ്തുക്കളും ഇന്നത്തെ സ്ത്രീകൾക്ക് പുതിയ ഉത്തേജനവും ഉണർവും നൽകുന്നത് നല്ലതുതന്നെ.വളരെ ചുരുങ്ങിയ നിരക്കിൽ വിരൽത്തുമ്പിൽ വിസ്മയം സൃഷ്ട്ടിക്കുന്ന വാട്ട്സാപ്പുംചാറ്റിങ്ങും സർവ്വ അതിർവരമ്പുകളും വിട്ടുസഞ്ചരിച്ചുകൊണ്ടിരിക്കുന്നുഒരു പരിചയവും ഇല്ലാത്ത ഇൻസ്റ്റന്റ്സുഹൃത്തുക്കൾ വളരെ സ്നേഹപൂർവ്വം നിർബന്ധിച്ചു ആവശ്യപ്പെടുമ്പോൾ , സ്വയംഅനാവരണം ചെയ്തു ടെക്സ്റ്റ് ചെയ്യാൻ പോലും കുട്ടികൾ തയ്യാറാവുന്നുഅവിടെ അവർ അനുഭവിക്കുന്ന സ്വകാര്യതയും സംതൃപ്തിയും എപ്പോഴാണ്അതിരുകടക്കുക എന്നറിയില്ലഅത്തരം ഒരു അങ്കലാപ്പിൽ എന്താണ് ചെയ്യേണ്ടതെന്നും അവർക്കു അറിയില്ലആരോടെങ്കിലും ഇത്തരം കാര്യങ്ങൾ പറയാൻധൈര്യവും ഇല്ലപിന്നെ എന്ത് ചെയ്യുംവഴങ്ങിക്കൊടുത്തു രക്ഷപെട്ടോടുകഅല്ലെങ്കിൽ സ്വയം ശിക്ഷ വിധിക്കുകകടുത്ത സമ്മർദ്ദത്തിലൂടെയാണ് നമ്മുടെകെൽപ്പില്ലാത്ത യുവത്വം നടന്നു പോകുന്നത്എന്ത് സംവിധാനമാണ് ഇന്ന്  പുതിയ സാഹചര്യങ്ങളെ നേരിടാനുള്ളത് ?
 
കാലങ്ങളായി മലയാളി മൂടിവച്ചിരുന്ന കപട സദാചാരം മൂടിതുറന്നു വെളിയിൽ വന്നിരിക്കുന്നുപഴയ കാംപസ് പ്രേമവുംകമെന്റ് അടികളുംകൊച്ചുപുസ്തകങ്ങളും കൊണ്ട് പൊതിഞ്ഞു വച്ചിരുന്ന അവന്റെ വികാരവിക്ഷേപങ്ങൾക്കു പകരം പിടിച്ചെടുക്കാനും തട്ടിപ്പറിക്കാനുംകൊത്തിപ്പറിക്കാനും ഇന്ന് നിഷ്പ്രയാസം സാധിക്കുന്നുഅതിനായി ഏതു അറ്റം വരെ പോകാനും ഇന്ന് അവനെ പ്രാപ്തനാക്കാനുള്ള വഴികൾ സുലഭംഎത്രകഥകൾ കേട്ടാലും വീണ്ടും വീണ്ടും വീണു പോകുന്ന ചതിക്കുഴികൾആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കലികാലം . കുട്ടികൾ മാത്രമല്ല തീവ്രമനഃസാന്നിധ്യമില്ലാത്ത എല്ലാവരും  ചതിക്കുഴികളിൽ പെട്ടുപോകാറുണ്ട്
 
ആരോടാണ് ഒന്ന് മനസ്സുതുറക്കുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്മലയാളി തന്നിലേക്ക് തന്നെ  ചുരുങ്ങാൻ തുടങ്ങിയിട്ട് കുറെ കാലമായി.മറ്റുള്ളവരുടെ ഒരു കാര്യത്തിലും അവനു താല്പര്യം ഇല്ലഅതിനാൽ മറ്റുള്ളവരെ കരുതാനും സ്വയം രക്ഷിക്കാനും ഇന്ന് അവനു ഉടൻ മറുപടിയുമായിഎത്തുന്ന ആൾ ദൈവങ്ങൾ മാത്രമാണ് ശരണംപഴയ കാല നേർച്ചകളും വഴിപാടുകളും അവനു അത്ര വിശ്വാസമാകുന്നില്ലതോരാത്ത ആവശ്യങ്ങളുംആവലാതികളുമായി എവിടെയൊക്കെയോ നടത്തുന്ന പൊങ്കാലകളിലും അടവികളിലും പദയാത്രകളിലും പങ്കെടുത്തിട്ടും അവനു അത്ര തൃപ്തി വരുന്നില്ല .എല്ലാം ഉടൻ തീർച്ചയാക്കാൻ ഇന്ന് ആൾ ദൈവങ്ങൾക്ക് അല്ലാതെ ആർക്കു കഴിയും ? അവിടെ നടക്കുന്ന ചൂഷണങ്ങളിലും തട്ടിപ്പുകളിലും അറിയാതെപെട്ടുപോകുന്നു  എന്ന് അറിയാമെങ്കിലും , വീണ്ടും അവൻ അവിടേക്കു തന്നെ പോകുന്നുജാതകം നോക്കലും കവടിനിരത്തലും  വെറ്റ നോക്കലുംഒക്കെയായി ജാതി മത ഭേദമെന്യേ മലയാളി നെട്ടോട്ടം ഓടുകയാണ്
 
രക്ഷിതാക്കളിൽകുട്ടികൾക്ക് മാതൃക ആക്കുവാൻ ഉതകുന്ന ഇടങ്ങൾ കുറവ്ഒന്നിനും നേരമില്ലാതെ  അവൻ കഠിനമായി അധ്വാനിക്കയാണ്പണവുംപ്രതാപവും അഭിരമിക്കുന്ന ആരാധനാസ്ഥാപനങ്ങളിൽ ജീവൻ തുടിച്ചു നിന്ന ചൈതന്യം എന്നേ പടിയിറങ്ങിക്കഴിഞ്ഞുഅവിടെ എന്ത് എത്രയധികംകൊടുക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തി വഞ്ചിക്കപ്പെടുന്ന കച്ചവട ചരക്കുകളായി മലയാളി മാറിക്കഴിഞ്ഞുധ്യാനകേന്ദ്രങ്ങളും തിരുശേഷിപ്പുകളുംമത്സരിച്ചു നടത്തപ്പെടുന്ന മതസമ്മേളങ്ങളും കൊണ്ട് അവൻ അടിക്കടി മണ്ടൻ ആക്കപ്പെടുകയാണ്തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം നിറഞ്ഞ ചിരിയുമായിനിരന്തരം എത്തുന്ന രാഷ്രീയ കോമരങ്ങൾ  ഇളിച്ചുകാട്ടുന്ന ഗോഷ്ടികൾ അവനു സഹിക്കാൻ പറ്റില്ല എങ്കിലും  രാഷ്രീയക്കാരോട് തോൾ ചേർന്ന് നിന്ന് ഒരുഫോട്ടോ പിടിച്ചാൽ സ്വർഗം കിട്ടുന്ന സംത്യപ്തിയാണ് അവന്‌ . 
 
ഇപ്പോഴത്തെ കേരളത്തിലെ സംവിധാനങ്ങൾ  മാറ്റങ്ങളെ ഉൾകൊള്ളാൻ തികച്ചും അപര്യാപ്തമാണ് .  അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ടവിഷയങ്ങളിലും മേഖലകളിലും യുദ്ധകാല അടിസ്ഥാനത്തിൽ പഠനവും നിർദേശങ്ങളും സംയോജിപ്പിച്ചു സമൂഹത്തിലേക്ക് കടന്നു ചെല്ലേണ്ടത് രാഷ്ട്രീയനേതൃത്വമാണ്അവിടെ നടക്കുന്ന അഴിമതിയും ജീർണ്ണതയും വെളിച്ചമില്ലായ്മയും ഒരു ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്അടിസ്ഥാനപരമായ കരുതൽസംവിധാനങ്ങൾ ഉണ്ടാകുന്നതുവരെ  ഒരു സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും , ചൂഷകർക്കു , പ്രത്യേകിച്ച് സമൂഹത്തെ നല്ല നിലയിൽപ്രചോദിപ്പിക്കേണ്ടവർ കാട്ടുന്ന അവഗണക്കും നിഷ്ക്രിയത്തിനും കടുത്ത ശിക്ഷണനടപടികൾ കൈക്കൊള്ളുകയും വേണം
 
വിരൽ ചൂണ്ടുന്നവരെ ഇല്ലായ്മചെയ്യുന്ന നമ്മുടെ കാടൻ സ്വഭാവത്തിൽനിന്നു മാറി , വിരൽ ചൂണ്ടുന്നവരെ പ്രചോദിപ്പിക്കാനും അവർ ഉയർത്തുന്നവെല്ലുവിളികളെ ഉൾക്കൊണ്ട് പരിഹാരത്തിനായി വാതിലുകൾ തുറന്നിടുകയുമാണ് അടിയന്തിരമായി  ഉണ്ടാകേണ്ട കാര്യം . കിട്ടുന്നതെല്ലാം വിളമ്പാൻ മാത്രംപാകത്തിൽ മാധ്യമങ്ങൾ അധപ്പതിക്കരുത് , പ്രായോഗികമായ ചർച്ചകൾക്ക് വേദി ഒരുക്കുകയും വിവിധ പരിഹാരങ്ങൾ പറഞ്ഞുകൊടുക്കാനുംഅവർക്കാകണംസ്വകാര്യ മാധ്യമ പ്രസ്ഥാങ്ങൾ നിലനിൽക്കണമെങ്കിൽ അവരെ നിലനിർത്തുന്ന ചൂഷക സംഘത്തിന്റെ വ്യക്താക്കളായി മാറ്റപ്പെടണം എന്നസ്ഥിതിവിശേഷമാണ് ഇന്ന് ഉള്ളത്.  സ്വതന്ത്രമായി അഭിപ്രായം രൂപപ്പെടണമെങ്കിൽഅതിനു ഉതകുന്ന പൊതു ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പബ്ലിക്ബ്രോഡ്കാസ്റ്റിംഗ് സംവിധാനം സർക്കാർ അനുവദിക്കണംലോകത്തെ ഏതെങ്കിലും സ്ഥലത്തു  ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ , അവിടെഅനുവർത്തിച്ച രീതികൾ ഉടൻ അവലംബിക്കണം
 
 
മലയാളിമനസ്സിനെ നൊമ്പരപ്പെടുത്തിയ കുട്ടികളുടെ ചിത്രങ്ങൾ ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളായി കാണേണ്ടകുട്ടി പള്ളിയിൽ പ്രാർഥിച്ചശേഷംപോയതാണെങ്കിലും , മാതാപിതാക്കൾ പോലീസ് സ്റ്റേഷനലിൽ ചെന്ന് അപേക്ഷിച്ചിട്ടും,  ജീവൻ രക്ഷിക്കാൻ ആയിട്ടില്ലെങ്കിൽ എന്ത് സുരക്ഷയാണ് ഇന്ന്കുട്ടികൾക്കുള്ളത് ? അനുകരണീയമായ മാതൃകകൾഎല്ലാം തുറന്നു പറയാനാവുന്ന സൗഹൃദങ്ങൾ ഇല്ലാതെ പോകുന്ന സമൂഹം എന്താണ് വിളിച്ചു പറയുന്നത്?
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3