Tuesday ,October 17, 2017 8:08 AM IST

Home Main newsസഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം : ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ

സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം : ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ

Written by

Published: Thursday, 20 April 2017

സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം : ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ

 

ദുബായ്: സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്  ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.
 
കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന്റെയും, ദുബായ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ദുബായ് സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽസംഘടിപ്പിച്ച 'ബോണാ ക്യംതാ' ഈസ്റ്റർ സംഗമവും, മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ.ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ ദീപം തെളിയിച്ചു.
 
അസമാധാനം നിറഞ്ഞ കാലഘട്ടത്തിൽ സമാധാനവും പ്രത്യാശയും നൽകുന്നതാണ് ഈസ്റ്റർ - മാർ യൂലിയോസ്‌ പറഞ്ഞു.
 
പുനരുത്ഥാനത്തിന്റെ ശക്തിയിൽ ദൈവത്തിൽ ആശ്രയിച്ചു മുന്നേറുവാൻ ക്രൈസ്തവ സഭകൾക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
 
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ യുഗപുരുഷനായി ഭാരത സഭക്ക്  ലഭിച്ച വരദാനമാണ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത എന്നും മാർ യൂലിയോസ്‌ പറഞ്ഞു.
 
അലക്സാണ്ട്രയോസ് മാർ തോമസ് മെത്രാപ്പോലീത്താ ഈസ്റ്റർ സന്ദേശം നൽകി.
 
നേരത്തെ  യു.എ.ഇ -ലെ എല്ലാ സഭകളിലെയും വൈദികരുടെ സമ്മേളനം ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്തു.
 
സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഈസ്റ്റർ എഗ്ഗ് പെയിന്റിംഗ് മത്സരത്തിൽ  വിവിധ വിഭാഗങ്ങളിലായി 200-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
 
വിജയികൾ:
 
ജൂനിയർ:
 
ഒന്നാം സ്ഥാനം: റയാൻ പോൾ സന്തോഷ്  (മാർ ഇഗ്‌നേഷ്യസ് യാക്കോബായ കത്തീഡ്രൽ, ജബൽ അലി)
രണ്ടാം സ്ഥാനം: അലീന സൂസൻ അനു (സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക, ജബൽ അലി)
മൂന്നാം സ്ഥാനം: ബിൻസി ബിജു റെജി (സി.എസ്.ഐ സൗത്ത് കേരളാ ഇടവക, ദുബായ് )
 
ഇന്റർ മീഡിയറ്റ് :
ഒന്നാം സ്ഥാനം: ടാനിയ  സാറാ ബിനു  (സി.എസ്.ഐ മദ്ധ്യ  കേരളാ ഇടവക, ദുബായ് )
രണ്ടാം സ്ഥാനം: സീൻ ചെറീഷ് , റിയ ആൻ സന്തോഷ് (മാർ ഇഗ്‌നേഷ്യസ് യാക്കോബായ കത്തീഡ്രൽ, ജബൽ അലി)
മൂന്നാം സ്ഥാനം:ഐറീൻ എൽസ അലക്‌സാണ്ടർ (സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ, ദുബായ്)
 
സീനിയർ :
ഒന്നാം സ്ഥാനം: ക്യാറ്റലിൻ അച്ചു ജെമി (സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക, ജബൽ അലി)
രണ്ടാം സ്ഥാനം: അനഘ് ഷാജി (സി.എസ്.ഐ സൗത്ത് കേരളാ ഇടവക, ദുബായ് )
മൂന്നാം സ്ഥാനം: ജെസീക്ക മറിയ വർഗീസ് ((മാർ ഇഗ്‌നേഷ്യസ് യാക്കോബായ കത്തീഡ്രൽ, ജബൽ അലി)
 
വിജയികൾക്ക്  ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
 
ഡോ: ഫിലിപ്പോസ്  മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ  ജന്മ ശതാബ്ദി സമ്മേളനത്തിൽ  ആഘോഷിച്ചു. മാർ യോഹന്നാൻ ജോസഫ് മെത്രാപ്പോലീത്താ, റവ. ജോ മാത്യു എന്നിവർ  ജന്മദിന ആശംസാ സന്ദേശം നൽകി. 
 
സമ്മേളനത്തിൽ പങ്കെടുത്ത  വിശിഷ്ടതിഥിതികൾ ഉൾപ്പെടെയുള്ളവർ സമ്മേളനനഗരിയിൽ ഒരുക്കിയിരുന്ന ആശംസാകാർഡിൽ കൈയൊപ്പ് ചാർത്തി. പ്രസ്തുത കാർഡ് ജന്മദിനായ ഏപ്രിൽ 27 -ന് തിരുവല്ലയിൽ നടക്കുന്ന സമ്മേളനത്തിൽ കെ.സി.സി  ഗൾഫ് സോൺ സെക്രട്ടറി ജോബി ജോഷ്വ തിരുമേനിക്ക് സമ്മാനിക്കും.

 
തിരുമേനിയുടെ ജീവിതയാത്ര ഉൾപ്പെട്ട ഡോക്യൂമെന്ററി  സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
 
യു.എ.യിലെ വിവിധ സഭകളിലെ ഗായകസംഘങ്ങൾ, ഷാർജ കെ.സി.സി എക്യൂമിനിക്കൽ കൊയർ  ഈസ്റ്റർ ഗാനങ്ങൾ ആലപിച്ചു.
 
യു.എ.യിലെ വിവിധ ഇടവകകളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന വൈദീകർക്കു യാത്രയപ്പ് നൽകി. അലക്സാണ്ട്രയോസ് മാർ തോമസ് മെത്രാപ്പോലീത്താ മെമെന്റോ സമ്മാനിച്ചു. റവ. പ്രവീൺ ചാക്കോ മറുപടി പ്രസംഗം നടത്തി.
 
കെ സി.സി. പ്രസിദ്ധീകരണമായ "എക്യൂമിനിക്കൽ എക്കലേഷ്യാ" ആദ്യ പ്രതി  മാർ യോഹന്നാൻ ജോസഫ് മെത്രാപ്പോലീത്താ, മാർത്തോമ്മാ സഭാ മുൻ സഭാ സെക്രട്ടറി റവ.ഡോ.  കെ.വി. മാത്യുവിന് നൽകി പ്രകാശനം ചെയ്തു.
 
കെ.സി.സി. ഗൾഫ് സോൺ പ്രസിഡന്റ് ഫാ.ഷാജി മാത്യൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജേക്കബ് ജോർജ്, കെ.സി.സി. ഗൾഫ് സോൺസെക്രട്ടറി ജോബി ജോഷ്വാ, ,ജനറൽ കൺവീനർ  മോനി എം ചാക്കോ,  കെ.സി.സി. ഗൾഫ് സോൺ ട്രഷറർ സോളമൻ ഡേവിഡ്,  മനോജ് ജോർജ്, ഷാജി ഡി .ആർ, , ചെറിയാൻ കീക്കാട് , റീജ ഐസക്, കുഞ്ഞുമോൻ പാറക്കൽ,  പോൾ ജോർജ് പൂവത്തേരിൽ, അബിജിത് പാറയിൽ, ഡയസ് ഇടിക്കുള, ബാബു കുര്യൻ, നയമ സ്മിത്ത് ജോസഫ്  എന്നിവർ പ്രസംഗിച്ചു.

ഫാ. എബിൻ ഏബ്രാഹം, റവ. ജോൺ ഫിലിപ്പ്. ഡീക്കൻ. ജോൺ കാട്ടിപ്പറമ്പിൽ,  എലിസബത്ത് കുര്യൻ , മാത്യു കെ. ജോർജ്, ബിജു സി. ജോൺ, തോമസ് ജോർജ്,   ജോളി ജോർജ്, മാണി തോമസ്, റീജ റസ്സൽ, സുജാ ഷാജി, ബ്ലസ്സൻ ആന്റണി, ജോബിൻ ജേക്കബ്, ജോണി ഈപ്പൻ, ബിജു പാപ്പച്ചൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3