Friday ,October 20, 2017 12:52 PM IST

Home Main newsആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.

ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.

Written by

Published: Saturday, 27 May 2017

ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സേവനവിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2017- 2018  വര്‍ഷത്തിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  അഭി. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.    ഭാവി തലമുറയ്ക്ക് നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന്  അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് 250 വിദ്യാര്‍ത്ഥികള്‍ക്ക്  പഠനോപകരണങ്ങളുടെ വിതരണം നടന്നു. ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍ദ്ര പ്രസിഡന്‍റ് യാക്കോബ് മാര്‍ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ഐസക്ക് പാമ്പാടി, ട്രഷറര്‍ തോമസ് കുതിരവട്ടം, ഫാ. കുര്യന്‍ സക്കറിയ, ഫാ. എം.ടി കുര്യന്‍, എ.കെ. തോമസ്, എം.കെ.കുര്യന്‍, സി.കെ.ജേക്കബ്, മോനിച്ചന്‍, ശോശാമ്മ മാത്തന്‍, ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. 

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3