Wednesday ,August 16, 2017 2:33 PM IST

Home Main newsവന്ദ്യ. ഗീവർഗീസ് കടവിൽ അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു.

വന്ദ്യ. ഗീവർഗീസ് കടവിൽ അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു.

Written by

Published: Saturday, 03 June 2017

വന്ദ്യ. ഗീവർഗീസ് കടവിൽ അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു.

മലങ്കര സഭയുടെ ബാഹ്യകേരള ഭദ്രസനങ്ങളിൽ സേവനം അനുഷ്ടിച്ച ഗീവർഗീസ് കടവിൽ അച്ചൻ അന്തരിച്ചു.കൽക്കട്ട, മദ്രാസ്, ബോംബെ ഭദ്രാസനങ്ങളിലാണ് അച്ചൻ കൂടുതൽ സമയവും സേവനം അനുഷ്ടിച്ചത്. കൽക്കട്ട ഭദ്രസനങ്ങളിൽ പല ദേവാലയങ്ങളും സ്ഥാപിക്കുകയും, പുതുക്കി പണിയുകയും ചെയ്തത് കടവിൽ അച്ചൻ ആണ്. പത്തു വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു സ്ട്രോക്കിനെ തുടന്നു ശാരീരിക ക്ഷീണം ബാധിച്ച അച്ചൻ കൂറിലോസ് തിരുമേനിയുടെ പ്രത്യേക താല്പര്യത്തിലും സംരക്ഷണയിലും വാഷി അരമനയിൽ താമസിച്ചു ബോംബെയിലെ വിവിധ ഇടവകകളിൽ വിശുദ്ധ കുർബാന അർപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം ആണ് ബോംബെ വൈദീക സംഘത്തിന്റെ പ്രത്യേക യാത്ര അയപ്പു സ്വീകരിച്ചു അച്ചൻ വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് പോയത്.വന്ദ്യനായ കടവിൽ ഗീവർഗീസ് അച്ചന്റെ ഭൗതീക ശരീരം തിങ്കളാഴ്ച വൈകിട്ട് 4 മണിയ്ക്ക് പരുമല ഹോസ്പിറ്റലിലെ ചാപ്പലിൽ നിന്നും വിലാപ യാത്രയായി സ്വഭവനത്തിലേക്ക് കൊണ്ടു വരുന്നതും ചൊവ്വാഴ്ച രാവിലെ 9 മണിയ്ക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 11.30 മണിയ്ക്ക് കൂട്ടംമ്പേരൂർ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ സംസ്ക്കരിക്കുന്നതുമാണ്.

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3