Monday ,June 26, 2017 1:49 PM IST

Home Main newsവാകത്താനം സെന്‍റ് ജോണ്‍സ് വലിയപളളിയില്‍ ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കം

വാകത്താനം സെന്‍റ് ജോണ്‍സ് വലിയപളളിയില്‍ ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കം

Written by

Published: Monday, 05 June 2017

വാകത്താനം സെന്‍റ് ജോണ്‍സ് വലിയപളളിയില്‍ ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കം

ഒട്ടേറെ ജീവകാരുണ്യ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന  വാകത്താനം സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പളളിയുടെ സേവനങ്ങള്‍ മാതൃകാപരമാണെന്ന് ഡോ. ജോഷ്വ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ.  പരിസ്ഥിതി ദിനവും പളളിയുടെ ശതോത്തര സപ്തതിയോടനുബന്ധിച്ചുളള ജീവകാരുണ്യ പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വികാരി ഫാ. ജോണ്‍ ശങ്കരത്തില്‍ അദ്ധ്യക്ഷത വഹിച്ചു.  ശതോത്തര സപ്തതി ഭവന പദ്ധതിയുടെ ഉദ്ഘാടനം വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണും,  ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം അത്മായ  ട്രസ്റ്റി  ജോര്‍ജ് പോളും, വിദ്യാഭ്യാസ സഹായ പദ്ധതി സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മനും നിര്‍വ്വഹിച്ചു.  സഭാ വര്‍ക്കിഠഗ് കമ്മിറ്റി അംഗം ജേക്കബ് കുര്യന്‍ ഓണാട്ട്, ജേക്കബ് കൊച്ചേരി, ഫാ. യാക്കോബ് മാത്യൂ, ട്രസ്റ്റി ജേക്കബ് ജോണ്‍, സെക്രട്ടറി ജോണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3