Friday ,October 20, 2017 12:45 PM IST

Home Main newsപരിസ്ഥിതി ദിനത്തില്‍ പച്ചപ്പിന്‍റെ സന്ദേശമുയര്‍ത്തി മലങ്കര സഭയിലെ ചെറുപ്പക്കാര്‍

പരിസ്ഥിതി ദിനത്തില്‍ പച്ചപ്പിന്‍റെ സന്ദേശമുയര്‍ത്തി മലങ്കര സഭയിലെ ചെറുപ്പക്കാര്‍

Written by

Published: Monday, 05 June 2017

പരിസ്ഥിതി ദിനത്തില്‍ പച്ചപ്പിന്‍റെ സന്ദേശമുയര്‍ത്തി മലങ്കര സഭയിലെ ചെറുപ്പക്കാര്‍
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലങ്കര സഭയിലെ അങ്ങോളം ഇങ്ങോളമുളള ദേവാലയങ്ങളില്‍ വൃക്ഷതൈകള്‍ നട്ടും പ്രകൃതി സംരക്ഷണ സന്ദേശം ഒരുക്കിയും യുവജനങ്ങള്‍ മാതൃകയായി. നേരത്തെ ജൂണ്‍ 4 ജലദിനമായി പരിശുദ്ധ ബാവാ പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വി. കുര്‍ബ്ബാനയ്ക്ക് ശേഷം പളളികളില്‍ പരിസ്ഥിതി ദിന പ്രതിജ്ഞയും പരിസര ശുചീകരണവും നടത്തി.   മെത്രാപ്പോലീത്തമാര്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയങ്ങളില്‍ വ്യക്ഷതൈ നടീലിന് അവര്‍ നേതൃത്വം നല്‍കി.  പരിശുദ്ധ കാതോലിക്കാ ബാവാ പാലാ സെന്‍റ് മേരീസ് പളളിയില്‍ വ്യക്ഷതൈ നടുകയും പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും ചെയ്തു.  കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് പളളിയില്‍ 1000 വ്യക്ഷതൈ വിതരണം ചെയ്തു. പരുമല സെമിനാരിയില്‍ അഭിവന്ദ്യ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. 
 
 
 
 
 
 
 
 
 
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3