Tuesday ,October 17, 2017 7:59 AM IST

Home Main newsകോടതി വിധി അംഗീകരിക്കില്ല എന്ന വാദം നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളി : ഓര്‍ത്തഡോക്സ് സഭ

കോടതി വിധി അംഗീകരിക്കില്ല എന്ന വാദം നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളി : ഓര്‍ത്തഡോക്സ് സഭ

Written by

Published: Friday, 14 July 2017

കോടതി വിധി അംഗീകരിക്കില്ല എന്ന വാദം നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളി : ഓര്‍ത്തഡോക്സ് സഭ
സുപ്രീം കോടതി വിധികള്‍ ആദരവവോടെ കാണുന്നുവെങ്കിലും അംഗീകരിക്കാനാവില്ല എന്ന യാക്കോബായ വിഭാഗം നേതാക്കളുടെ പ്രസ്താവന നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയും സംഘര്‍ഷം സൃഷ്ടിച്ച് നിയമസമാധാന നില തകര്‍ക്കാനുളള നീക്കത്തിന്‍റെ ഭാഗവുമാണെന്ന് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. വിശ്വാസം സംബന്ധിച്ചല്ല സഭയുടെ   സ്വാതന്ത്ര്യവും അധികാരവും സ്വത്തും സംബന്ധിച്ചാണ് തര്‍ക്കമെന്ന് കോടതി വിധി വ്യക്തമാക്കിയിട്ടുണ്ട്. മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവായാണെന്ന് സുപ്രീം കോടതി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.  മലങ്കര സഭയിലെ പളളികള്‍ 1958, 1999, 2017 എന്നീ വര്‍ഷങ്ങളിലെ ബഹു. സുപ്രീം കോടതി വിധികള്‍ അംഗീകരിച്ച 1934 ലെ സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തതുപോലെ വിധിച്ചിട്ടും അത് അംഗീകരിക്കാനാവില്ല എന്ന് ആവര്‍ത്തിക്കുന്നവര്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നടത്തുന്ന വ്യാജപ്രചാരണങ്ങളും ഇന്ത്യന്‍ ഭരണഘടനെയും നീതി ന്യായ വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്ന രീതിയും അവസാനിപ്പിച്ച് സഭാ സമാധാനം പുന:സ്ഥാപിക്കാന്‍ സഹകരിക്കണമെന്ന് അദ്ദേഹം                            അഭ്യര്‍ത്ഥിച്ചു.  
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3