Tuesday ,October 17, 2017 7:59 AM IST

Home Main newsഅനധികൃത പള്ളി കയ്യേറ്റം അനുവദിക്കില്ല:- ഓര്‍ത്തഡോക്സ് സഭ

അനധികൃത പള്ളി കയ്യേറ്റം അനുവദിക്കില്ല:- ഓര്‍ത്തഡോക്സ് സഭ

Written by

Published: Monday, 24 July 2017

അനധികൃത പള്ളി കയ്യേറ്റം അനുവദിക്കില്ല:- ഓര്‍ത്തഡോക്സ് സഭ
 
സുപ്രീം കോടതി വിധി അനുസരിച്ച് നെച്ചൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ച വികാരി ഫാ. ജോസഫ് മലയിലിനേയും കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ വിശ്വാസികളേയും കയ്യേറ്റം ചെയ്യുകയും, പള്ളിക്കകത്ത് തടഞ്ഞുവയ്ക്കുകയും ചെയ്ത യാക്കോബായ വിഭാഗത്തില്‍പെട്ടവരുടെ നടപടിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രതിഷേധിച്ചു. 
വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച വൈദികനും, വിശ്വാസികള്‍ക്കും കുടിവെള്ളം പോലും നിഷേധിച്ച് തടഞ്ഞുവയ്ക്കുകയും, അധിക്ഷേപിക്കുകയും ചെയ്തത് മനുഷ്യത്വരഹിതവും, സംസ്ക്കാരശൂന്യവുമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. പരമോന്നത നീതിപീഠത്തിന്‍റെ വിധിതീര്‍പ്പിനെ പരസ്യമായി വെല്ലുവിളിക്കുന്നവരെ സംരക്ഷിക്കുന്ന ഉദ്യോഗത്ഥരുടെ പക്ഷപാതപരമായ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും, ഈ കാര്യത്തില്‍ നീതിയും ന്യായവും ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരിനെ ബാദ്ധ്യത ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
സംഘര്‍ഷം സൃഷ്ടിച്ച് ആരാധനാലയങ്ങള്‍ പൂട്ടിക്കരുതെന്നും, സമാന്തര ഭരണസംവിധാനം സാദ്ധ്യമല്ലെന്നും സുപ്രീം കോടതിവിധിയില്‍ അസന്നിഗ്ധ്ധമായി വ്യക്തമാക്കിയിരിക്കെ പള്ളികള്‍ പൂട്ടിക്കുന്നതിന് മന:പ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം തിരിച്ചറിഞ്ഞ് സമാധാനപരമായി ആരാധന നടത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ വിശ്വാസികള്‍ സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3