Tuesday ,October 17, 2017 8:06 AM IST

HomeDiocese newsനെച്ചൂര്‍ പളളിയുടെ നിയന്ത്രണം തഹസിദാര്‍ ഏറ്റെടുത്തു.

നെച്ചൂര്‍ പളളിയുടെ നിയന്ത്രണം തഹസിദാര്‍ ഏറ്റെടുത്തു.

Written by

Published: Monday, 24 July 2017

നെച്ചൂര്‍ പളളിയുടെ നിയന്ത്രണം തഹസിദാര്‍ ഏറ്റെടുത്തു.

 ഓര്‍ത്തഡോക്സ് , യാക്കോബായ വിശ്വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നെച്ചൂര്‍ സെന്‍റ് തോമസ് പളളിയുടെ നിയന്ത്രണം തഹസിദാര്‍ ഏറ്റെടുത്തു. ഇന്നലെ നടന്ന സംഘര്‍ഷത്തിനു ഉച്ചയ്ക്ക് ശേഷവും അയവ് വരാത്ത സാഹചര്യത്തിലായിരുന്നു നടപടി. വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന പളളിയില്‍ ഇരു വിഭാഗവും വേറിട്ട സമയങ്ങളിലാണ് ആരാധന നടത്തിയിരുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സുപ്രീം കോടതി വിധിയനുസരിച്ച്  പളളിയുടെ അവകാശം തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിച്ചിരുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശിച്ചതെന്ന് ഫാ. ജോസഫ് മലയില്‍ പറഞ്ഞു. എന്നാല്‍ പളളിയുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്നും ഇത് പരിഹരിക്കപ്പെടുന്നതുവരെ നിലവിലുളള സ്ഥിതി തുടരണമെന്നാണ് യാക്കോബായുടെ സഭയുടെ വാദം. ഓര്‍ത്തഡോക്സ് വിശ്വാസികള്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുന്ന വിവരമറിഞ്ഞ് യാക്കോബായ വിഭാഗം പളളിയിലെത്തി. വാതിലുകള്‍ ബന്ധിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് ഉളളിലേക്ക് പ്രവേശിക്കാനായില്ല. ഒന്‍പതിനു വി. കുര്‍ബ്ബാന സമാപിക്കുമെന്നും ഇതിനുശേഷം യാക്കോബാവയ വിശ്വാസികള്‍ക്ക് അവസരം നല്‍കാമെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. എന്നാല്‍ നിശ്ചിത സമയത്തും പുറത്തിറങ്ങുന്നതിന് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് യാക്കോബായ വിഭാഗം പൂമുഖത്ത് കുര്‍ബ്ബാന അര്‍പ്പിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം എല്ലാവരെയും പുറത്തിറക്കി  പളളിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3