Friday ,June 23, 2017 4:57 PM IST

HomeEurope & Africaയു.കെ.-യൂറോപ്പ് ഭദ്രാസന സണ്‍ഡേസ്കൂള്‍ പ്രതിഭാ മത്സരങ്ങള്‍ക്ക് തുടക്കമായി

യു.കെ.-യൂറോപ്പ് ഭദ്രാസന സണ്‍ഡേസ്കൂള്‍ പ്രതിഭാ മത്സരങ്ങള്‍ക്ക് തുടക്കമായി

Written by

Published: Monday, 23 June 2014

  • Click to email
  • Rate This Article
    (2 votes)
യു.കെ.-യൂറോപ്പ് ഭദ്രാസന സണ്‍ഡേസ്കൂള്‍ പ്രതിഭാ മത്സരങ്ങള്‍ക്ക് തുടക്കമായി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു.കെ.-യൂറോപ്പ് ഭദ്രാസനത്തിലെ സണ്‍ഡേസ്കൂള്‍ ഇടവക തലത്തിലുള്ള മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചു. മെയ്-ജൂണ്‍ മാസങ്ങലില്‍ യു.കെ.യിലെ 23 ഇടവകകളിലായി സംഘടിപ്പിക്കപ്പെട്ട മത്സരങ്ങളിലെ വിജയികള്‍ വരും ദിവസങ്ങളില്‍ മൂന്ന് ഡിസ്ട്രിക്റ്റുകളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കും.
DISTRICTS
South – Saturday June 21- St Thomas Indian orthodox church, Poole , Dorset
Central – Saturday June 21- St Marys Indian orthodox church, Coventry
North – Saturday June 28 – St Thomas Indian orthodox church, Manchester
മേല്‍പറഞ്ഞ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളിലെ വിജയികള്‍ 2014 സെപ്റ്റംബര്‍ 13ന് ലണ്ടിലെ മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ നടക്കുന്ന അവസാനഘട്ട മത്സരങ്ങളില്‍ പ്രതിഭതെളിയിക്കും. മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പങ്കാളിത്തവും താത്പര്യവും കുട്ടികളില്‍ വര്‍ദ്ധിച്ചതായി സണ്‍ഡേസ്കൂള്‍ അദ്ധ്യാപകന്‍ അവകാശപ്പെടുന്നു. 23 ഇടവകകളിലായി ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ പ്രസ്ഥാനം മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അഭിമാനമായി പ്രവര്‍ത്തിക്കുന്നു. മത്സരവിജയികള്‍ക്ക് സര്‍ട്ടിഫിക്കേറ്റ്, ട്രോഫി, മെഡല്‍ എന്നിവ നല്‍കുന്നതാണ്.
പാരിഷ് ഡിസ്ട്രിക്ട് ഭദ്രാസന തലത്തിലുള്ള മത്സരങ്ങള്‍ക്ക് Vice president- Fr. Varghese Mathew, Director- Thomas Varghese, Secretary- Simon Chacko, District inspectors- Shali Saji, Shini Joseph , Sunil Koshy എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.

 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.