Friday ,June 23, 2017 4:57 PM IST

HomeEurope & Africa ഡബ്ലിന്‍ ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സ്

ഡബ്ലിന്‍ ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സ്

Written by

Published: Monday, 29 September 2014

  • Click to email
  • Rate This Article
    (0 votes)
 ഡബ്ലിന്‍ ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സ്

ഡബ്ലിന്‍: മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫാമിലി കോണ്‍ഫറന്‍സ് നടത്തുന്നു. സെപ്റ്റംബര്‍ 27, 28 തീയതികളില്‍ കൌണ്ടി മീത്തിലുള്ള ഡാനോര്‍ ന്യൂ ഗ്രാന്ജ് ലോഡ്ജില്‍ ആണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 

 
ശനിയാഴ്ച രാവിലെ 10 മണിക്ക് പരിപാടികള്‍ ആരംഭിക്കും.  മലങ്കര സഭയുടെ യു.കെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനധിപന്‍ അഭി. ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത ഫാമിലി കോണ്‍ഫറന്‍സു ഉദ്ഘാടനം നടത്തുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്യും. ഇതിനു ശേഷം റെവ. ഫാ ജെയിംസന്‍, റെവ. ഫാ. ടി.ജോര്‍ജ്, എന്നിവരുടെ ക്ലാസ്സുകളും, ഫാ. നൈനാന്‍ കുര്യാക്കോസ് നടത്തുന്ന ആത്മീയ പ്രഭാഷണവും ഉണ്ടായിരിക്കും. ഞായറാഴ്ച്ച രാവിലെ അഭി. തിരുമേനി വി. കുര്‍ബാന അര്‍പ്പിക്കുകയും തുടര്‍ന്ന് റെവ. ഫാ. എല്‍ദൊ വര്‍ഗീസ്‌ ക്ലാസ്സ്‌ എടുക്കും​.​ ഉച്ചയോടു കൂടി പരിപാടികള്‍ സമാപിക്കും.
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.