Friday ,June 23, 2017 5:14 PM IST

HomeFeatured Articlesകാതോലിക്ക :പദവിയും അധികാരവും

കാതോലിക്ക :പദവിയും അധികാരവും

Written by

ഫാ ഡോ ടി ഐ വര്‍ഗ്ഗീസ്‌

Published: Monday, 13 October 2014

കാതോലിക്ക :പദവിയും അധികാരവും

Read Full Article Pdf മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കാതോലിക്കായുടെ പദവിയും അധികാരവും, എന്താണ്‌ എന്നതിനെ സംബന്ധിച്ച്‌ ചില തര്‍ക്കങ്ങള്‍ നടന്നുവരുന്നതായ സാഹചര്യത്തില്‍ ആധികാരികമായ ഒരഭിപ്രായം നടത്തുവാന്‍ തുനിയുന്നില്ലെന്നതിലുപരി മലങ്കരസഭയുടെ തനതായ കഴിഞ്ഞകാല അഌഭവവെളിച്ചത്തില്‍ ഒരു പരിഹാരമല്ലേ ഉചിതമായതെന്നു തോന്നുന്നു .സഭാവിജ്ഞാനീയവും, ഓര്‍ത്തഡോക്‌സ്‌ പാരമ്പര്യവും, ലത്തീന്‍ പാരമ്പര്യവും, നവീകരണരുടെ സമ്പ്രദായവും, നിയമങ്ങളുടെയും കോടതി അംഗീകാരങ്ങളുടെയുമൊക്കെ പിന്‍ബലം ഉചിതമായ നിലയില്‍ അന്വേഷിച്ചു കണ്ടെത്താവുന്നതാണെങ്കിലും അവയെ മാത്രം അടിസ്ഥാനമാക്കി ഒരു പ്രശ്‌നപരിഹാരം നിര്‍ദ്ദേശിക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്നതും ചിന്തിക്കേണ്ടതാണ്‌. ഇതോടകം മലങ്കരസഭയ്‌ക്ക്‌ തനതായ സഭാപാരമ്പര്യവും ഭരണഘടനയും കോടതി വിധികളുമുള്ളപ്പോള്‍ എന്തിഌ മറ്റുള്ളവരെ ആശ്രയിക്കണം

1 മലങ്കര സഭയുടെ കാതോലിക്ക ആരാണ്‌?അതു എന്ന്‌, എന്തിഌവേണ്ടി സ്ഥാപിതമായി?

1912ല്‍ അത്‌ സ്ഥാപിതമായത്‌ സഭയില്‍ വിഷമതകള്‍ അതിരൂക്ഷമായി നിലവിലിരുന്നപ്പോഴാണു ഏകദേശം 2000 വര്‍ഷത്തെ സഭാ പൈതൃകവും, പുരാതനത്വവും, അപ്പോസ്‌തോലിക ആരംഭവുമൊക്കെയുള്ള മലങ്കര നസ്രാണികള്‍ക്ക്‌ 1912ല്‍ മാത്രമാണല്ലോ, തങ്ങള്‍ക്കൊരു പരമാദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ഒരാളെ അതും തങ്ങളുടെ ഇടയില്‍ നിന്നുതന്നെ ആവശ്യമാണെന്ന ബോധോദയമുണ്ടായതു ഇതിഌ സാഹചര്യമൊരുക്കിയതാകട്ടെ ദീവന്നാസ്യോസ്‌ ആറാമഌം പാശ്ചാത്യ സുറിയാനി സഭാ പാത്രിയര്‍ക്കീസും തമ്മിലുള്ള വടംവലിയായിരുന്നു .മലങ്കര മെത്രാനായ ദീവന്നാസ്യോസ്‌ ആറാമനെ പാത്രിയര്‍ക്കീസിന്റെ സമ്പൂര്‍ണ്ണ അധീശത്വമംഗീകരിക്കുന്ന ഒരവസ്ഥയില്‍ കൊണ്ടുവരാന്‍ മലങ്കരയിലെ അന്നത്തെ നേതൃത്വത്തില്‍പ്പെട്ടവരില്‍ പ്രബലരായ ചിലര്‍ ശ്രമിച്ചു. അതിഌ അദ്ദേഹം വഴങ്ങാതെ വന്നപ്പോള്‍ മുടക്കിഌ വിധേയമാക്കി നാണം കെടുത്തുക എന്ന തന്ത്രമാണു ആവിഷ്‌ക്കരിച്ചത്‌ മേലില്‍ ഈ വിധമുള്ള അതിദാരുണമായ നാണംങ്കെട്ട ഒരു അവസ്ഥ ഈ പുരാതന സഭയ്‌ക്കുണ്ടാകരുതെന്നു മുന്നില്‍ കണ്ടുകൊണ്ട്‌ സ്ഥാപിതമായതാണ്‌ കാതോലിക്കാസ്ഥാനം അതുസ്ഥാപിച്ച കാലത്തെ ബലഹീനതകളില്‍ നിന്നൊക്കെ ഉയര്‍ന്നു ഇന്നതു മലങ്കരസഭയില്‍ സവിശേഷപരവും ഉത്തരവാദിത്തവുമുള്ളതുമായ സ്ഥാനവും, ബഹുമാനവും അധികാരവും വഹിച്ചുവരുന്നുവെന്ന വസ്‌തുത ഒരു യാഥാര്‍ത്ഥ്യമാണു അതിന്റെ പദവിയും അധികാരവും ഇതോടകം തന്നെ പരസ്യമാണ്‌ ഭരണഘടനയിലും സമുന്നത കോടതിവിധി ന്യായങ്ങളിലും, 1912ഌശേഷം ഇതേവരെയുള്ള സര്‍വ്വ വ്യാപാരങ്ങളിലും അങ്ങനെയല്ലെന്നു നിക്ഷേധിക്കുന്നവരെ കാണാമെങ്കിലും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലുള്ളവരില്‍ ആവിധം കാണാന്‍ കഴിയുന്നുമെന്നു വിചാരിക്കുന്നില്ല. മലങ്കരസഭയിലെ കാതോലിക്കേറ്റ്‌ ഒരു യാഥാര്‍ത്ഥ്യമാണു അതു മലങ്കര മെത്രാന്‍ സ്ഥാനവുമായി 1934 മുതല്‍ ഒന്നിച്ചു ഒരാളിലൂടെ പ്രവര്‍ത്തിച്ചുവരുന്നതും പരമോന്നത പദവിയും അധികാരവും വഹിച്ചുവരുന്നതുമാണ്‌ അവയെല്ലാം മലങ്കര സഭയുടെ കാലാകാലങ്ങളിലെ തെരഞ്ഞെടുപ്പുകളും, ഉന്നത സമിതികളിലെ തീരുമാനപ്രകാരവും നടപ്പില്‍ വന്നിട്ടുള്ളതാണ്‌ സഭാഭരണഘടനപ്രകാരം കാതോലിക്കായ്‌ക്ക്‌ തുല്യരാണു മറ്റുള്ള മേല്‌പട്ടക്കാര്‍ എന്നുപറയാന്‍ നിവൃത്തിയില്ല ഭരണപരമായും അധികാരപരമായും പദവിയിലും അത്‌ അതുല്യത നിലനിറുത്തുന്നു .അതുല്യതയെന്നതൊന്നില്ലെങ്കില്‍ അതുവെറും ഒരു മെത്രാപ്പോലീത്തായോ മറ്റു സമാനമോ അസമാനമോ ആയ സ്ഥാനം മാത്രമായി പരിമിതപ്പെട്ടേനെ

2 കാതോലിക്ക ആര്‌?

മലങ്കരയിലെ കാതോലിക്കാ മറ്റേതൊരു സഭയിലെ സഭാ പരമാദ്ധ്യക്ഷനെപ്പോലെ സഭയുടെ പരമോന്നതസ്ഥാനവും, അധികാരവും വഹിക്കുന്നു. കാതോലിക്കാ എന്നാല്‍ പാത്രിയര്‍ക്കീസ്‌ എന്നുതന്നെയാണ്‌. ഉദാഹരണത്തിഌ പൗരസത്യ സുറിയാനി സഭയില്‍ ആരംഭിച്ച കാതോലിക്കാ സ്ഥാനം താമസിയാതെ തന്നെ പാത്രിയര്‍ക്കീസ്‌ എന്ന നാമവും ധരിച്ചിരുന്നു എന്നതാണു ചരിത്രവസ്‌തുത. അതുകൊണ്ട്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാദ്ധ്യക്ഷന്‍ പത്രിയര്‍ക്കീസ്‌ തന്നെയാണ്‌ തത്വത്തില്‍.  കേരളത്തിനും കേരളത്തിഌപുറത്തും അങ്ങനെ ലോകമെമ്പാടുമുള്ള മലങ്കര ഓര്‍ത്തഡോക്‌സുകാരുടെ സഭാപരമാദ്ധ്യക്ഷനായ പാത്രിയര്‍ക്കീസാണ്‌ കാതോലിക്കാ. ഈ വസ്‌തുത നിഷേധിക്കുന്നതു മലങ്കരസഭയിലെ മെത്രാന്മാരായാലും, സഭാംഗങ്ങളായാലും, ഇടവകകളായാലും മാദ്ധ്യമ പ്രസ്ഥാനങ്ങളായാലും, പ്രസിദ്ധീകരണങ്ങളായാലും അവ ലജ്ജാകരമെന്നേ പറക നിവൃത്തിയുള്ളൂ ഈ സഭയിലെ മെത്രാന്മാരുടെ ഭദ്രാസന മാറ്റങ്ങളും, ഭരണവിരാമമെന്നോക്കെയുള്ള കാര്യങ്ങള്‍ വന്നപ്പോളാണല്ലോ കാതോലിക്കായുടെ സ്ഥാനവും അധികാരവുമൊക്കെ ചോദ്യം ചെയ്യാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതു .ഇവയൊക്കെയും നിശ്ചയമായും അടിയന്തിരമായി ഉന്നതസഭാസമിതികളില്‍ ചര്‍ച്ചചെയ്‌തുതീരുമാനിച്ച്‌, സഭയുടെ ഭാവിയ്‌ക്കും, നന്മയ്‌ക്കും ഫലപ്രദമെങ്കില്‍ നടപ്പില്‍ വരുത്താനാണു ശ്രമിക്കേണ്ടതു അല്ലാതെ കാതോലിക്കായുടെ പദവിയും അധികാരവും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കു വലിച്ചിഴക്കയല്ല യോഗ്യമായിട്ടുള്ളതു

3 മലങ്കരസഭാ നേതൃത്വം ചരിത്രത്തിലൂടെ

മലങ്കരസഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യ 15 നൂറ്റാണ്ടുകളുടേത്‌ അവ്യക്തമെങ്കിലും, ആ വ്യക്തതകളിലൂടെയും അതിഌശേഷമുള്ള കാലയളവുതൊട്ട്‌ നാളിതുവരെയും കാണാവുന്നത്‌, മലങ്കര നസ്രാണിയ്‌ക്ക്‌ ഒരു സഭാവിജ്ഞാനീയമോ, നിശ്ചിതരൂപമുള്ള സഭാഭരണശൈലിയോ, നേതൃത്വമോ ഇല്ലായിരുന്നു എന്നതാണ്‌ നസ്രാണികളുടെ പാരമ്പര്യം അവകാശപ്പെടുന്നതു. മാര്‍തോമ്മാ ശ്ലീഹാ സഭാകാര്യങ്ങള്‍ നടത്താന്‍ വേണ്ടി പകലോമറ്റവും മറ്റുമായ കുടുംബങ്ങളിലുള്ളവരെ നേതൃത്വം നല്‍കി ക്രമീകരണം ചെയ്‌തു എന്നാണെങ്കിലും പിന്നീടതു ഒരു അര്‍ക്ക്‌ദിയാക്കോണില്‍ ഒതുങ്ങിയ സഭാസ്ഥാനവും ഭരണവുമായി പകലോമറ്റം എന്നു കുടംബത്തില്‍ മാത്രമായി പരിമിതപ്പെട്ട്‌ "ജാതിക്ക്‌ തലവന്‍' അല്ലെങ്കില്‍ "മാര്‍ഗ്ഗതലവന്‍' എന്ന രീതിയായിട്ടാണു. 1653 വരെ ഒരു തദ്ദേശീയ മെത്രാന്‍ സ്ഥാനം വളര്‍ന്നില്ല. അതു അത്യാവശ്യമായി വന്നപ്പോള്‍ മേല്‌പട്ടസ്ഥാനം ലഭ്യമാക്കാന്‍ വേണ്ട യാതൊരു തര അഌകൂല സാഹചര്യവും സിദ്ധിച്ചില്ല. ഈ വീര്‍പ്പുമുട്ടിയ സഹാചര്യത്തിലാണല്ലോ 12 പട്ടക്കാര്‍ സമൂഹത്തിന്റെ ആഗ്രഹപ്രകാരം മാര്‍ തോമാ ഒന്നാമന്റെമേല്‍ കയ്‌വയ്‌പ്പു നടത്തിയത്‌. അതാകട്ടെ ഒരു നൂറ്റാണ്ടിലധികം റോമന്‍ കത്തോലിക്കര്‍ പരിഹസിച്ചും പോന്നിരുന്നു. അന്ത്യോഖ്യാബന്ധം ആരംഭിച്ചതും അതിലൂടെ ഇവിടെ വന്ന മെത്രാന്മാരിലുടെ മേല്‌പട്ടസ്ഥാനം നിലനിറുത്തിയതും ഈ സാഹചര്യത്തിലാണു അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ഈ സാഹചര്യത്തിലൂടെ മലങ്കരസഭയെ ക്രമേണ അന്ത്യോഖ്യന്‍ സഭാപാരമ്പര്യത്തിലാക്കിയെങ്കിലും തന്റെ സമ്പൂര്‍ണ്ണ അധീശത്വമംഗീകരിച്ചുള്ള ഒരു സാഹചര്യത്തിലേക്കു നീക്കാന്‍ എത്ര പരിശ്രമിച്ചിട്ടും കഴിഞ്ഞില്ല. മലങ്കരസഭയിലെ ചില വിഭാഗങ്ങലെ കാലാകാലങ്ങളില്‍ തന്റെ വശത്താക്കി ഈ ഉദ്ദേശ്യം നേടാഌം ശ്രമിച്ചുപോന്നതാണല്ലോ അതിലെ ഒരു വിഭാഗം മാര്‍തോമാക്കാരും വേറൊന്നു യാക്കോബായക്കാരുമാകാന്‍ സംഗതിയായത്‌ യാക്കോബായക്കാരെ വീണ്ടും തന്റെ സമ്പൂര്‍ണ്ണാധീശത്വമംഗീകരണത്തില്‍ വരുത്താന്‍ ശ്രമിച്ചതാണ്‌ പൊട്ടിത്തെറിയില്‍ കലാശിച്ചതും ആ വിഭാഗത്തിന്റെയിടയില്‍ കാതോലിക്കാസ്ഥാപനത്തിനിടവരുത്തിയതും മലങ്കരസഭ കാലാകാലങ്ങളില്‍ അഌഭവിച്ചുവന്നതായ തദ്ദേശീയമായ ആന്തരിക സഭാസ്വാതന്ത്യ്രം വീണ്ടെടുത്ത ഒരു പ്രക്രിയയാണ്‌ കാതോലിക്കേറ്റില്‍ കാണുന്നത്‌ കാതോലിക്കേറ്റിലൂടെ മലങ്കര സഭ അതിന്റെ സ്വാതന്ത്രാഭിലാക്ഷം സമ്പൂര്‍ണ്ണതയില്‍ വീണ്ടെടുത്തിട്ടില്ലെങ്കിലും പാത്രിയര്‍ക്കീസിനെ അകറ്റി നിറുത്താന്‍ കഴിഞ്ഞുവെന്നത്‌ ഒരു നിസ്സാര സംഗതിയല്ല കാതോലിക്കേറ്റ്‌ സ്വതന്ത്രയായി വളരുന്നു, അതിന്റെ അധികാരങ്ങളും പദവികളും വിസ്‌തൃതമാക്കുന്നു എന്ന പരാധിയാണല്ലോ 20ാം നൂറ്റാണ്ടിലെ രണ്ടാം മലങ്കരസഭാ വിഭജനത്തിലെ പ്രധാന കാരണങ്ങള്‍ ഇവയിലൂടെയെല്ലാം കാതോലിക്കേറ്റ്‌ ശക്തിയാര്‍ജ്ജിക്കുകയാണുണ്ടായത്‌ ഇതിഌ കാതോലിക്കേറ്റും അതിലെ ജനങ്ങളും, സഭാനേതൃത്വമലങ്കരിച്ചവരായ അത്മായരും ഇടയന്മാരും സുപ്രധാന പങ്കുകള്‍ വഹിച്ചിട്ടുണ്ട്‌ എന്ന വസ്‌തുത പാടെ വിസ്‌മരിക്കാന്‍ ഇപ്പോള്‍ ഉള്ള സഭാ നേതൃത്വത്തിലിരിക്കുന്ന ചില മെത്രാപ്പോലീത്തമാരും അവരുടെ പിന്നിലുള്ള ചില സ്വര്‍ത്ഥലക്ഷ്യങ്ങളുള്ള അണികളും പരിശ്രമിക്കുന്നത്‌ അതീവ ലജ്ജാകരമെന്നേ പറവാന്‍ നിവൃത്തിയുള്ളു മലങ്കരയിലെ കാതോലിക്കേറ്റ്‌ വളര്‍ന്നുകൊണ്ടാണിരിക്കുന്നത്‌ അത്‌ വളരുന്തോറും അതിന്റെ പദവിയും അധികാരവും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുമെന്നത്‌ സ്വാഭാവിക പ്രക്രിയ മാത്രമാണ്‌ നല്ല ലക്ഷ്യത്തോടെ അവയെ ശക്തീകരിക്കാതെ അനാവശ്യമായ പരാമര്‍ശങ്ങള്‍ ആക്ഷേപിച്ച്‌ തളര്‍ത്തുന്നത്‌ യാതൊരുവിധത്തിലും ഭൂഷണമല്ല മലങ്കരയിലെ കാതോലിക്കായ്‌ക്കു ഉള്ള പദവിയും അധികാരവു മലങ്കരസഭ തന്നെ കാലാകാലങ്ങളില്‍ അംഗീകരിച്ച്‌ നല്‍കിയിട്ടുള്ളവകളാണ്‌ അതല്ലാതെ സ്വയമാര്‍ജ്ജിച്ചിട്ടുള്ളതല്ല അതുകൊണ്ട്‌ അവ അംഗീകരിച്ച്‌ വളര്‍ത്തി പരിപോഷിപ്പിക്കേണ്ടത്‌ സഭയുടെ ആവശ്യവുമാണ്‌

4 അധികാരവും പദവിയും

കാതോലിക്കായുടെ പദവിയും അധികാരവും ചുരുക്കത്തില്‍ മൂന്നു പദങ്ങളില്‍ സംഗ്രഹിക്കാവുന്നതാണ്‌ അദ്ദേഹം മലങ്കരസഭയുടെ സഭാപരവും, വൈദികവും ആത്മീകവുമായ അധികാരങ്ങളുടെ പ്രധാന ഭാരാഭാഗിത്ത്വം വഹിക്കുന്നു ഭരണഘടന, കോടതിവിധികള്‍, നിലവിലുള്ള സഭാസംവിദാനങ്ങളെല്ലാം ഈ വസ്‌തുതകളാണ്‌ ഉദ്‌ഘോഷിക്കുന്നത്‌ അദ്ദേഹം മലങ്കരമെത്രാഌം കാതോലിക്കായുമാണ്‌ അദ്ദേഹത്തിഌ തുല്യരും സമരുമൊന്നുമല്ല മറ്റുള്ളവരായ അതേ സഭയിലെ മേല്‌പട്ടക്കാരെല്ലാം തന്റെ കൂടെയുള്ള സഹോദര മെത്രാന്‍ന്മാരുടേയും, സഭാസമിതികളിലെ അംഗങ്ങളുടെ ആലോചനയോടും അംഗീകാരത്തോടും കൂടിയാണ്‌ സര്‍വ്വകാര്യങ്ങളും കാര്യക്ഷമമാക്കുന്നത്‌ അദ്ദേഹം മലങ്കര സഭയുടെ ഒരു ഏകാധിപതിയായി ചിത്രീകരിക്കേണ്ട ആവശ്യമില്ല സഭ ഭരമേല്‌പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ യഥായോഗ്യം നിര്‍വ്വഹിച്ചുപോരുന്നു മറ്റുള്ള സഭാധ്യക്ഷന്‍ന്മാരുമായി താരതമ്യത്തിന്റെ പ്രസക്തിയേ ഉദിക്കുന്നില്ല മുന്‍ഗണനയോ, പിന്‍ഗണനയോ പുരാതന റോമാ സാമ്രാജ്യത്തിലെ പാത്രിയര്‍ക്കീസന്മാരുമായിട്ട്‌ താരതമ്യത്തില്‍ വരുമ്പോള്‍ പ്രസക്തമല്ല മലങ്കര ഓര്‍ത്തഡോക്‌സ്‌കാരെ സംബന്ധിച്ചിടത്തോളം മലങ്കരസഭയുടെ "സുപ്രീമോ', (പരമാദ്ധ്യക്ഷന്‍ അദ്ദേഹം മാത്രമാണ്‌ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായും താരമത്യം ആവശ്യമുള്ളതല്ല മലങ്കരയില്‍ പാത്രിയര്‍ക്കീസുമായും താരതമ്യം ആവശ്യമുള്ളതല്ല മലങ്കരയില്‍ പാത്രിയര്‍ക്കീസിഌ വൈദികവും, ഭരണപരവും, ആത്മീകവുമായ യാതൊരധികാരവുമില്ല അതെല്ലാം കാതോലിക്കായുടേതുമാത്രം മലങ്കര സഭയുടെ സമ്പൂര്‍ണ്ണ ഭരണാധിപതി കാതോലിക്കയായിരിക്കുമ്പോള്‍ തന്റെ അധീശത്വത്തിലുള്ള മെത്രാന്മാരെ സ്ഥലം മാറ്റാഌം വിരമിപ്പിക്കാന്‍ വിടാഌം വേണ്ടി ഉചിമതമായ നിശ്ചയങ്ങള്‍ എടുക്കാന്‍ കാതോലിക്കായ്‌ക്കും അഌബന്ധ സഭാഭരണ സംവിധാനങ്ങള്‍ക്കും അവകാശവും അധികാരവുമുണ്ട്‌ അതുചോദ്യം ചെയ്യാവുന്നതാണെന്നുതോന്നുന്നില്ല ചോദ്യം ചെയ്യുന്നത്‌ മുട്ടായുക്തിയെന്നേപറയാവൂ കാലത്തിന്റെ ആവശ്യമഌസരിച്ച്‌ സമുചിത തീരുമാനങ്ങളെടുത്ത്‌ പ്രാവര്‍ത്തികമാക്കി സഭയ്‌ക്ക്‌ ഗുണം ചെയ്‌കയാണുവേണ്ട്‌

5.സമാപനം

1 മലങ്കര സഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കണ്ടുവരുന്നതു അതിന്റെ നേതൃത്വം കാലാകാലങ്ങളില്‍ ദാരുണാഌഭവങ്ങളിലൂടെ കടന്നുപോയാണു വളരെയധികം നഷ്‌ടങ്ങള്‍ അഌഭവിച്ചും വിശ്രമമില്ലാതെ പരിശ്രമിച്ചുമാണ്‌ ഇന്നീനിലയിലുള്ള കാതോലിക്കേറ്റ്‌ വളര്‍ത്തിയെടുത്തിട്ടുള്ളത്‌ എന്നതാണ്‌ ആവിധം ചെയ്‌തിട്ടുള്ളവര്‍ ഉദ്ദേശിച്ചിട്ടുള്ളത്‌ ഇന്നു ആ സ്ഥാനമലങ്കരിക്കുന്നവര്‍ ആ സ്ഥാപനത്തിന്റെ പദവിയും അധികാരവും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ വേണ്ടിയാണ്‌ എന്നാല്‍ അതഌഭവിക്കാന്‍ വിടില്ല എന്നു ശഠിക്കുന്നത്‌ അസൂയയെന്നല്ലാതെ മറ്റൊന്നുമല്ല ഈ സ്ഥാനമലങ്കരിക്കാന്‍ ഭാവിയില്‍ ചിലര്‍ക്കു തടസ്സമുണ്ട്‌ അതുകൊണ്ട്‌ അതിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കാന്‍ പറ്റുന്നിടത്തോളം പ്രവര്‍ത്തിക്ക എന്നതായിരിക്കാം ദുരുദ്ദേശം ഈ പ്രവണതയെ വേണ്ടവിധം തിരിച്ചറിയേണ്ടതും പരിഹരിക്കേണ്ടതുമാണ്‌

2 മലങ്കരയിലെ കാതോലിക്കേറ്റ്‌ ആ സഭയുടെ അത്യാവശ്യമഌസരിച്ച്‌ മാത്രം ഉണ്ടായതാണ്‌ മറ്റു സഭാപാരമ്പര്യങ്ങളിലുള്ള ഈ വിധസ്ഥാപനങ്ങളുമായോ, പദവികളുമായോ യാതൊരുവിധ താരതമ്യത്തിന്റേയും ആവശ്യമുള്ളതല്ല കാനോനിക അടിത്തറയും, സഭാവിജ്ഞാനീയവും മറ്റുള്ളവരുടേതുപോലെ അതിനാവശ്യമില്ല മലങ്കരസഭയുടെ സുഗമവും, കാര്യക്ഷമവുമായ നടത്തിപ്പിനിത്‌ അത്യന്താപേക്ഷിതമെന്ന്‌ ബോദ്ധ്യമായിരിക്കെ ആസ്ഥാനത്തേയും, അതലങ്കരിക്കുന്നവരേയും ഉത്തരോത്തരം അവരുടെ സഭാദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നുതിഌവേണ്ടി ശക്തീകരിക്കുക ഇതിഌ വേണ്ടതായ അടിത്തറ മലങ്കരസഭ തന്നെ കാലാകാലങ്ങളില്‍ നിലവില്‍ വരുത്തിയിട്ടുണ്ട്‌ അവ മതിയാകും അവ നിലനിര്‍ത്താന്‍ മലങ്കരസഭയിലെ മെത്രാപ്പോലീത്താമാര്‍ക്ക്‌ തികഞ്ഞ ഉത്തരവാദിത്തമുണ്ട്‌ ഇല്ലാത്ത വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ച്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ആര്‍ക്കും കഴിഞ്ഞേക്കാം എന്നാല്‍ പരിഹാരം ബുദ്ധിമുട്ടാകും ദയവുചെയ്‌തു അതുണ്ടാകരുത്‌

3 മലങ്കരയിലെ മെത്രാപ്പോലീത്താമാര്‍ക്ക്‌ ഇടവക മാറാഌം വിരമിക്കാഌം പ്രയാസമാണെങ്കില്‍ അവ അതിഌ വേണ്ടിയുള്ള സഭാസമിതികളില്‍ ചര്‍ച്ചചെയ്‌തു തീരുമാനിച്ചിട്ട്‌ ഏകാഭിപ്രായത്തോടെ നടപ്പിലാക്കണം ഇതിന്റെ പേരില്‍ കാതോലിക്കായുടെ സ്ഥാനവും, അധികാരവും, പദവിയും ചോദ്യം ചെയ്യേണ്ട ആവശ്യമില്ല വിവാദവിഷയവുമാക്കേണ്ടതില്ല

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.