Thursday ,August 17, 2017 7:57 PM IST

HomeAmericaപസഫിക് ദ്വീപിലും ഭാസുര സ്പന്ദനം

പസഫിക് ദ്വീപിലും ഭാസുര സ്പന്ദനം

Written by

Published: Tuesday, 03 February 2015

  • Click to email
  • Rate This Article
    (2 votes)
പസഫിക് ദ്വീപിലും ഭാസുര സ്പന്ദനം
 
ദ്വീപുകളില്‍  കുടിയിരിക്കുന്നവരുടെ ദൈവ സ്തുതികള്‍ സാക്ഷാത്ക്കാരം നേടുന്നു .മലങ്കര  ഓര്‍ത്തഡോക്സ്‌ സഭക്ക് ന്യൂ സിലാണ്ടില്‍ ആദ്യ ദേവാലയം ഉയരുന്നു.ഉപജീവനാര്‍ത്ഥവും ഉപരിപഠനാര്‍ത്ഥവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം മുതല്‍ ന്യൂ സിലാണ്ടിലേക്ക് കുടിയേറി വന്ന മലങ്കര സഭയുടെ മക്കള്‍ ഒരു ദശാബ്ദം മുമ്പ് ആരാധനക്കായ് കൊളുത്തിയ  തിരിനാളം അണയാത് കാത്ത് മനോഹരമായ  ഒരു  ദേവലയമായി വളര്‍ന്നിരിക്കുന്നു .അംഗുലീ പരിമിത മായ അംഗ ബലം മാത്രം കൈമുതലായിരുന്ന ഒരു കൊച്ചു സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ പ്രാര്‍ഥനകളും സമര്‍പ്പണവുമാണ് ഈ വലിയ നേട്ടത്തിനു മുഖാന്തിരമായത്.  ഏകദേശം 1.3 മില്ല്യന്‍ ഡോളര്‍ (6 കോടി രൂപ) ചിലവില്‍ പണി കഴിപ്പിച്ചിരിക്കുന്ന ഈ ദേവാലയം 2015 ഫെബ്രുവരി മാസം   13 ,14 തീയതികളില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ കൈകളാല്‍ സമര്‍പ്പിക്കപ്പെടുന്നു .മദ്രാസ് ഭദ്രാസനത്തിന്റെ ഭാഗമായ ന്യൂസിലാണ്ടില്‍ പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമധേയത്തിലുള്ള ഈ മാതൃദേവാലയവും ,Hamilton ,Wellington  ,Palmerston North ,Christ Church എന്നീ സ്ഥലങ്ങളില്‍ സ്വതന്ത്ര ദേവാലയങ്ങളും ഉണ്ട് .മദ്രാസ് ഭദ്രാസനത്തിന്റെ മുന് അധിപനായിരുന്ന അഭിവന്ദ്യ ഡോ .യാക്കോബ് മാര്‍ ഐറെനിയോസ് വിത്തു പാകിയ ഈ സംരംഭം അഭിവന്ദ്യ ഡോ യൂഹാനോന്‍ മാര്‍ ദീയസ്കോരോസ് തിരുമേനിയുടെ കരപരിലാളനയില്‍ സ്വന്തമായ ഒരു ആരാധനാലയം  എന്ന സ്വപ്ന സാക്ഷാത്ക്കാരതിലെത്തിയിരിക്കുന്നു .കാലാ കാലങ്ങളില്‍ ആരാധനയുടെ തിരിമങ്ങാതെ കാത്ത വൈദീക സ്രേഷ്ടരുടെ നിസ്വാര്‍ത്ഥമായ സേവനം ഈ ദേവാലയത്തിന്റെ തായ് വേരാണ് .ഈ ദേവാലയത്തിന്റെ അടിസ്ഥാന  ശില  പാകിയ അഭിവന്ദ്യ ഡോ .സഖറിയ മാര്‍ തെയോഫിലോസ് തിരുമേനിയും ഇവിടെ സ്മരണീയനാണ്.മലങ്കരയുടെ മഹാ പരിശുദ്ധന്മാരായ പരുമല കൊച്ചുതിരുമേനിയുടെയും വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെയും കാലാ കാലങ്ങളില്‍ സത്യ സഭയെ സുധീരം നയിച്ചു മണ്‍ മറഞ്ഞു വിണ്‍ ചേര്‍ന്ന പിതാക്കന്മാരുടെ മധ്യസ്ഥതയും സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ തിരുമനസിന്റെയും എല്ലാ പിതാക്കന്മാരുടെയും വൈദീക ശ്രേഷ്ഠ രുടെയും സത്യ വിശ്വാസികളുടെയും പ്രാര്‍ത്ഥനയും ഈ ഇടവക വിനയത്തോടെ ആഗ്രഹിക്കുന്നു .
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.