Friday ,June 23, 2017 4:57 PM IST

HomeEurope & Africaഹാശാ ആഴ്ച ശിശ്രുഷകള്‍ സംയുക്തമായി നടത്തപ്പെടുന്നു

ഹാശാ ആഴ്ച ശിശ്രുഷകള്‍ സംയുക്തമായി നടത്തപ്പെടുന്നു

Written by

Published: Tuesday, 31 March 2015

  • Click to email
  • Rate This Article
    (0 votes)
ഹാശാ ആഴ്ച ശിശ്രുഷകള്‍ സംയുക്തമായി നടത്തപ്പെടുന്നു
മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ യു കെ യുറോപ് ഭദ്രാസനത്തിന്റെ കീഴിലുള്ള  സെന്റ്‌ മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ചര്ച് കോവേന്റ്രി , സെന്റ്‌ ജോര്ജു ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ചര്ച് ലെസ്റെര്‍ , സെന്റ്‌     ഡയനെഷിയസ്   ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ചര്ച നോര്‍ത്ത്പ്ടോന്‍ എന്നി ഇടവകകളുടെ ആഭിമുഖ്യത്തില്‍ കഷ്ടാനുഭവ ആഴ്ച (ഹാശാ ആഴ്ച ) ശിശ്രുഷകള്‍ സംയുക്തമായി നടത്തപെടുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ശിശ്രുഷകള്‍  ആരംഭിച്ചു . റെവ് ഫാദര്‍ വറുഗീസ് മാത്യു വിന്റെയും  റെവ് ഫാദര്‍ ടോം ജേക്കബിന്റെയും മഹനീയ കാര്മികതത്വത്തില്‍ ശിശ്രുഷകള്‍ നടത്തപെടുന്നു.   അനുഗ്രഹം പ്രാപികുവാന്‍ എല്ലാ സഭ വിശ്വാസികളെയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.
 
ഈ കഴിഞ്ഞ ശനിയാഴ്ച നാല് മണിക്ക് നോര്തംപ്റ്റന്‍  ഇടവകയില്‍ ഓശാനയോടെ ഹാശ ആഴ്ചയിലെ സംയുക്ത ശിശ്രുഷകള്‍  ആരംഭിച്ചു . നുറു കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ ഭക്തിനിര്ഭാരമായി ഓശാന പെരുനാള്‍  ആഘോഷപൂര്‍വം കൊണ്ടാടി  .തുടര്‍ന്ന്  ബുധനാഴ്ച 1/4/15 അഞ്ചു മണിയോടെ പെസഹ ശിശ്രുഷകള്‍    കവേന്റ്രി ഇടവകയില്‍ വെച്ച് നടത്തപെടുന്നു .  3 /4/15 (ദുഖ വെള്ളി  ) ,4 / 4 / 15  ഈസ്റെര്‍ ശിശ്രുഷകള്‍    ലെസ്റെര്‍ ഇടവകയില്‍ വെച്ച് നടത്തപെടുന്നു . ദുഃഖ വെള്ളി ശിശ്രുഷകള്‍ രാവിലെ ഒന്പതിനു ആരംഭിച്ചു വൈകുന്നേരം അഞ്ചു മണിക്ക് സമാപിക്കും . ഈസ്റെര്‍ ആഘോഷം   ശനിയാഴ്ച വൈകിട്ട് നാലു  മണിക്ക് ആരംഭിക്കും . 
യു കെ യിലെ മലങ്കര ഓര്‍ത്തഡോക്സ്‌ ഭദ്രാസനത്തിന്റെ കീഴിലെ കരുത്തുറ്റ പള്ളികളായ  ലെസ്റെര്‍ , കോവേന്റ്രി , നോര്‍ത്ത്പ്ടോന്‍ സംയുക്തമായി സങ്കടിപ്പിക്കുന്ന ശിശ്രുഷകള്‍ മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ  യു കെ ഭദ്രാസനത്തില്‍ ഇതാദ്യമായി   നടത്തുമ്പോള്‍  സഭ മക്കള്‍ക്ക്‌  ഒരുമിച്ചു ശിശ്രുഷകള്‍ നടത്തുവാനുള്ള  വലിയ അവസരം ഒരുക്കി മാതൃകയായി മാറുന്നു എന്നത് ഏറെ പ്രശംസനീയം ആണ് .ഇരുന്നുരില്‍ പരം വിശ്വാസികള്‍ക്ക്    ഒരുമിച്ചു ശിശ്രുഷകളില്‍ പങ്കെടുക്കുവാന്‍   ഇത് വഴി സാധിക്കും . സഭയുടെ യുകെ വളര്‍ച്ചയില്‍ ഇതൊരു നാഴികകല്ലായി മാറും എന്നതില്‍ സംശയം ഇല്ല .
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.