Thursday ,August 17, 2017 7:58 PM IST

HomeAmericaഹ്യൂസ്റ്റണ്‍ സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളി മലങ്കര ഒാര്‍ത്തഡോക്സ് സഭയോട് വിധേയത്വം പ്രഖ്യാപിച്ചു

ഹ്യൂസ്റ്റണ്‍ സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളി മലങ്കര ഒാര്‍ത്തഡോക്സ് സഭയോട് വിധേയത്വം പ്രഖ്യാപിച്ചു

Written by

Published: Saturday, 20 June 2015

  • Click to email
  • Rate This Article
    (2 votes)
ഹ്യൂസ്റ്റണ്‍ സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ്  പള്ളി  മലങ്കര ഒാര്‍ത്തഡോക്സ് സഭയോട് വിധേയത്വം പ്രഖ്യാപിച്ചു

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റനിലെ ഫ്രസ്സോ നഗരത്തിലുള്ള സെന്‍റ് സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഇടവകയുടെ 2015 ജൂണ്‍ 14-ന് കൂടിയ ഇടവകയോഗം മലങ്കര ഒാര്‍ത്തഡോക്സ് സഭയോടും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായോടും പൂര്‍ണ്ണ വിധേയത്വം പ്രഖ്യാപിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കേരള സന്ദര്‍ശനത്തിന് മുന്‍പായി അദ്ദേഹം നടത്തിയ ആഹ്വാനം അനുസരിച്ച് ഒാര്‍ത്തഡോക്സ്-പാത്രിയര്‍ക്കീസ് വിഭാഗങ്ങളെ ഒരുപോലെ ഉള്‍ക്കൊള്ളാന്‍ ഈ ഇടവക തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തെ തുടര്‍ന്ന് ഇടവക അനുഭവിച്ച ബുദ്ധിമുട്ടുകളില്‍ അഭി. യൗസേബിയോസ് തിരുമേനി ആവശ്യാനുസരണം വൈദികരെ ലഭ്യമാക്കി നല്‍കിയ പിന്തുണക്ക് ഇടവകാംഗങ്ങള്‍ നന്ദി അറിയിച്ചു. അഭി. തിരുമേനിയുടെ നിര്‍ദ്ദേശാനുസരണം വിശുദ്ധ ബലികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വൈദികരോടുള്ള നന്ദിയും പൊതുയോഗം അറിയിച്ചു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.