Monday ,June 26, 2017 1:54 PM IST

HomeAmericaകാതോലിക്കാ നിധി ശേഖരണം : രണ്ട് ലക്ഷം ഡോളര്‍ കവിഞ്ഞ സന്തോഷത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം

കാതോലിക്കാ നിധി ശേഖരണം : രണ്ട് ലക്ഷം ഡോളര്‍ കവിഞ്ഞ സന്തോഷത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം

Written by

Published: Tuesday, 07 July 2015

  • Click to email
  • Rate This Article
    (0 votes)
കാതോലിക്കാ നിധി ശേഖരണം  :  രണ്ട് ലക്ഷം ഡോളര്‍ കവിഞ്ഞ സന്തോഷത്തില്‍  നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം

ന്യൂയോര്‍ക്ക് : ഭദ്രാസനത്തിലേക്കുള്ള അപ്പോസ്തോലിക സന്ദര്‍ശനത്തിന് പിന്നില്‍ കാതോലിക്കാ നിധി ശേഖരണം ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
ന്യൂയോര്‍ക്കിലെ ഒാറഞ്ച് ബര്‍ഗ് സെന്‍റ് ജോണ്‍സ് ദേവാലയത്തില്‍ ജൂലൈ 5 ഞായറാഴ്ച 3.30-ന് ചേര്‍ന്ന കാതോലിക്കാ നിധി ശേഖരണത്തിന്‍റെ അമേരിക്കയിലെ രണ്ടാം ദിന സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ.

സഭാ മക്കളെ നേരിട്ട് കാണുകയും അവരുടെ വാക്കുകള്‍ ശ്രവിക്കുകയുമാണ് കാതോലിക്കാ നിധി ശേഖരണത്തോടനുബന്ധിച്ചുള്ള ഈ സന്ദര്‍ശനത്തിന് പിന്നിലുള്ള പ്രമുഖമായ ലക്ഷ്യമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ വ്യക്തമാക്കി. 1975-ല്‍ പരിശുദ്ധ വട്ടക്കുന്നേല്‍ ബാവാ സഭാ മക്കളെ അവരുടെ സ്ഥലത്തെത്തി കാണുന്ന പതിവ് താന്‍ തുടരുമെന്നും ബാവാ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. സഖറിയാസ് നിക്കൊളോവൊസ്  അദ്ധ്യക്ഷത വഹിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ 2014 സന്ദര്‍ശനം ഭദ്രാസനത്തില്‍ ഉണ്ടാക്കിയ ചലനത്തിന്‍റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഇടവകകളുടെ പ്രതികരണമെന്ന് വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു. പകുതിയിലേറെ ഇടവകകള്‍ ടാര്‍ജറ്റ് തുക നല്‍കിയതായി ഇടവകകളുടെ പേര് എടുത്തുപറഞ്ഞ് അഭിനന്ദിക്കാനും  വൈദിക ട്രസ്റ്റി മറന്നില്ല. ടാര്‍ജറ്റ് തുകയ്ക്കപ്പുറം നല്‍കിയ ബോസ്റ്റണ്‍ സെന്‍റ് മേരീസ്, ഫ്ളോറല്‍ പാര്‍ക്ക് സെന്‍റ് ഗ്രീഗോറിയോസ് എന്നീ ഇടവകകള്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ ട്രോഫികള്‍ കൈമാറി. 2015-ലെ  രണ്ടാം ദിന സമ്മേളനം പിന്നിടുമ്പോൾ രണ്ട് ലക്ഷം ഡോളര്‍ കവിഞ്ഞതായി ഫാ. ഡോ. ജോണ്‍സ് എബ്രഹാ കോനാട്ട് അറിയിച്ചത് ഇടവകകള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.