Thursday ,August 17, 2017 8:01 PM IST

HomeEurope & Africaഅലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

Written by

Published: Tuesday, 29 September 2015

  • Click to email
  • Rate This Article
    (0 votes)
അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

ഡബ്ലിന്‍  മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മൂന്ന് ദിവസത്തെ അയര്‍ലന്‍റ് സന്ദര്‍ശനത്തിനായി സെപ്റ്റംബര്‍ 30 ബുധനാഴ്ച്ച രാത്രി 9 മണിക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയര്‍ലന്‍റിലെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. ഒക്ടോബര്‍ 2 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് ഡബ്ലിന്‍ സെന്‍റ് തോമസ് ഒാര്‍ത്തഡോക്സ് ഇടവകയില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തായ്ക്ക് വികാരി ഫാ. അനീഷ് കെ. സാമിന്‍റെ  നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കും. തുടര്‍ന്ന് സന്ധ്യാനമസ്ക്കാരം, ധ്യാന പ്രസംഗം എന്നിവ നടത്തപ്പെടും. ഒക്ടോബര്‍ 3 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്ക്കാരവും, വിശുദ്ധ കുര്‍ബ്ബാനയും നടക്കും. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ്, കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്നിവ അഭിവന്ദ്യ തിരുമേനി വിതരണം ചെയ്യും.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.