Thursday ,March 23, 2017 1:01 PM IST

HomeFeatured News " അടുത്ത ഇര നമ്മുടെ മക്കള്‍ ആകാതിരിക്കാന്‍ " മാര്‍ഗ്ഗനിര്‍ദ്ദേശ- സംശയനിവാരണ ക്ലാസ്സ് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ മാര്‍ച്ച് 25 ന്

" അടുത്ത ഇര നമ്മുടെ മക്കള്‍ ആകാതിരിക്കാന്‍ " മാര്‍ഗ്ഗനിര്‍ദ്ദേശ- സംശയനിവാരണ ക്ലാസ്സ് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ മാര്‍ച്ച് 25 ന്

Written by

Published: Thursday, 16 March 2017

  • Click to email
  • Rate This Article
    (0 votes)
  " അടുത്ത ഇര നമ്മുടെ മക്കള്‍ ആകാതിരിക്കാന്‍  "   മാര്‍ഗ്ഗനിര്‍ദ്ദേശ- സംശയനിവാരണ ക്ലാസ്സ്  കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍  മാര്‍ച്ച് 25 ന്

 

മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം,  റോട്ടറി ക്ലബ് ഓഫ് കോട്ടയം സതേണ്‍, കോട്ടയം എക്യൂമെനിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 25 ശനി  3 മണിക്ക്  കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍  ഹാളില്‍" അടുത്ത ഇര നമ്മുടെ മക്കള്‍ ആകാതിരിക്കാന്‍"എന്ന സെമിനാര്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡന്‍റ് ജിന്നി കുടകശ്ശേരില്‍ അദ്ധ്യക്ഷത വഹിക്കും. 
 
സെന്‍റട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. കെ. എസ് ഡേവിഡ്  മുഖ്യപ്രഭാഷണം നടത്തും. ലൈംഗീക പീഡനങ്ങളുടെ സാമൂഹിക മാനങ്ങള്‍, വേട്ടക്കാരുടെയും ഇരയുടെയും മനസ്സ് , മാതാപിതാക്കള്‍ക്ക് എങ്ങിനെ കുട്ടികളെ സഹായിക്കാം, പ്രശ്നങ്ങളെ നേരിടാന്‍ കുട്ടികളെ എങ്ങിനെ പഠിപ്പിക്കാം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ചൂഷണത്തിനും പീഡനത്തിനും വിധേയരാകുകയും, യുവതീ യുവാക്കള്‍ നിരാശയിലേക്കും ആത്മഹത്യയിലേക്കും തളളപ്പെടുകയും ചെയ്യുന്ന ഇന്നത്തെ  ദുരവസ്ഥയില്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും എന്തുചെയ്യാന്‍ കഴിയും  എന്നതിന് വിദഗ്ദ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.
 

 

വിശദവിവരങ്ങൾക്ക്  ബന്ധപെടുക :
 
Ministry of Human Empowerment, Malankara  Orthodox Church- 9496155461
 
Kottayam Southern Rotary Club,  President-  Jinny  Sebastian
                                                         Secretary-  Aby Ponnattu (  (9447511953)    

 

 

 

 

 

 

 

 

 

 

 

 

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.