Friday ,October 20, 2017 12:52 PM IST

HomeGulfപ്രത്യാശയുടെ കിരണങ്ങളുമായി പാരിഷ് യൂത്ത് മീറ്റ് 2017

പ്രത്യാശയുടെ കിരണങ്ങളുമായി പാരിഷ് യൂത്ത് മീറ്റ് 2017

Written by

Published: Monday, 29 May 2017

  • Click to email
  • Rate This Article
    (0 votes)
പ്രത്യാശയുടെ കിരണങ്ങളുമായി പാരിഷ് യൂത്ത് മീറ്റ് 2017

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ പാരീഷ് യൂത്ത് മീറ്റ് 2017 മെയ് 31ജൂൺ 12 & 3 തീയതികളിൽ നടക്കും. വിശ്വാസംപ്രത്യാശസ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. ആധുനിക ലോകത്ത് മനുഷ്യൻ നേരിടുന്ന ഏകാന്തത,ഭീതിമന:സംഘർഷം എന്നിവ ഒഴിവാക്കി സ്നേഹമുള്ള മനുഷ്യജനങ്ങളായി രൂപാന്തരപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

 

പ്രശസ്ത ധ്യാനഗുരു ഫാ. ബോബി ജോസ് കട്ടിക്കാട്,  ഫാ. സഖേർ എന്നിവർ ധ്യാനങ്ങൾക്കും ക്ലാസ്സിനും നേതൃത്വം നൽകും. 31ാ൦ തീയതി വൈകുന്നേരം 6:30 മുതൽ 9 വരെ മദ്ധ്യസ്ഥ പ്രാർത്ഥന, ഗ്രീഗോറിയൻ ധ്യാനം, 1ാ൦ തീയതി വൈകുന്നേരം 6:30 മുതൽ 9 വരെ മദ്ധ്യസ്ഥ പ്രാർത്ഥന, കാത്തിരിപ്പ് ധ്യാനം,2ാ൦ തീയതി രാവിലെ 7.30 മുതൽ റവ. ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് നേതൃത്വം നൽകുന്ന സുറിയാനി കുർബാന, 2ാ൦ തീയതി 11 മുതൽ 4 വരെ  വിശ്വാസംപ്രത്യാശ, സ്നേഹം എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സുകളും ചർച്ചയും നടക്കും. 3ാ൦ തീയതി രാവിലെ 10 മുതൽ 12 വരെ പ്രത്യേക ധ്യാനവും വൈകുന്നേരം 6 മുതൽ റവ. ഫാ. സഖറിയാ നൈനാന്റെ നേതൃത്വത്തിൽ പെന്തിക്കോസ്തി പെരുന്നാൾ കുർബാനയും നടക്കും.  റവ. ഫാ. ഷാജി മാത്യൂസ് (വികാരി), റവ. ഫാ. സജു തോമസ് (സഹവികാരി) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.