Friday ,October 20, 2017 12:51 PM IST

HomeGulfഫാ. ഷാജൻ വർഗീസ് അച്ചന് യാത്രയയപ്പ് നൽകി

ഫാ. ഷാജൻ വർഗീസ് അച്ചന് യാത്രയയപ്പ് നൽകി

Written by

Published: Saturday, 03 June 2017

  • Click to email
  • Rate This Article
    (0 votes)
ഫാ. ഷാജൻ വർഗീസ് അച്ചന്  യാത്രയയപ്പ് നൽകി

കഴിഞ്ഞ മൂന്ന് വർഷക്കാലം അബു ദാബി സെന്റ് ജോർജ്ജ്  ഓർത്തഡോസ്  കത്തീഡ്രലിൽ  സഹവികാരി ആയി സേവനം അനുഷ്ടിച്ച്  കാലാവധി പൂർത്തീകരിച്ച്  മടങ്ങി പോകുന്ന   റവ. ഫാ. ഷാജൻ  വർഗീസ്  അച്ചന് ഇടവകയുടെ ആഭിമുഖ്യത്തിൽ  യാത്രയയപ്പ് നൽകി . ജൂൺ  രണ്ട് വെള്ളിയാഴ്ച  വിശുദ്ധ കുർബ്ബാനനന്തരം  ചേർന്ന പൊതുസമ്മേളനത്തിൽ  ഇടവക വികാരി റവ. ഫാ. എം  സി  മത്തായി അദ്ധ്യക്ഷനായിരുന്നു. കത്തീഡ്രൽ സെക്രട്ടറി  ശ്രീ  സന്തോഷ് പവിത്ര മംഗലം  സ്വാഗതവും ജോയിന്റ് സെക്രട്ടറി  ശ്രീ ജെയിംസൺ  പാപ്പച്ചൻ  നന്ദിയും രേഖപ്പെടുത്തി. ഇടവകയിലെ ആദ്ധ്യാത്‌മിക  സംഘടനാ ഭാരവാഹികൾ,  കഴിഞ്ഞ മൂന്ന് വർഷക്കാലം ബഹുമാനപ്പെട്ട അച്ചനോടൊപ്പം പ്രവർത്തിച്ച   ഭരണ സമിതി അംഗങ്ങൾ  എന്നിവരും   യാത്ര അയപ്പ് സമ്മേളനത്തിൽ ആശംസ പ്രസംഗങ്ങൾ  നടത്തി. 

 
ഈ ദേവാലയം ഇവിടെ സ്ഥാപിക്കുവാൻ അനുമതി നൽകിയ അന്തരിച്ച മുൻ യു. എ. ഇ. പ്രസിഡന്റ്  ഷെയ്‌ഖ സയീദ് അൽ നഹിയാനോടും ഇപ്പോഴത്തെ ഭരണാധികാരികളോടുമുള്ള  നിസീമമായ  പ്രാർത്ഥനയും നന്ദിയും ബഹുമാനപ്പെട്ട അച്ചൻ  തന്റെ  മറുപടി പ്രസംഗത്തിൽ രേഖപ്പെടുത്തി. ഏല്ലാ പ്രാർത്ഥനയിലും കുർബാനയിലും അവരെ ഓർക്കണം എന്ന് പ്ര ത്യേകം  ഓർമ്മിപ്പിക്കുകയും ചെയ്തും . അതുപോലെ തന്നെ ഇവിടെ നിന്നും സാംശീകരിക്കേണ്ട രണ്ടു വലിയ ചിന്തകൾ കൂടി തൻറെ യാത്രയപ്പ് സമ്മേളനത്തിൽ പങ്കെടുത്ത  ഇടവക ജനങ്ങളുമായി അച്ചൻ പങ്ക് വച്ചു . ഒന്നാമതായി  വളരെ നിഷ്ഠയോടു കൂടി ഈ പ്രേദേശത്ത്  ജനങ്ങൾ അനുഷ്ഠിക്കുന്ന വൃതം, നോമ്പ്. അതോടൊപ്പം തന്നെ അവർ മറ്റുള്ളവരോട് കാണിക്കുന്ന സഹായ മനോഭാവം. വരുമാനത്തിന്റെ ഒരു വിഹിതം മാറ്റി വച്ചിട്ട്  മറ്റുള്ളവർക്ക് അത്  കൃത്യമായി നല്കും. ഇവിടെ പാർക്കുമ്പോൾ  നമുക്ക് ലഭിക്കുന്ന ഈ  വലിയ ചിന്തകൾ  സാംശീകരിക്കുവാനും ജീവിതത്തിൽ പകർത്തുവാനും  ശ്രദ്ധിക്കണമെന്നും വിശ്വാസികളെ ഓർമ്മപ്പെടുത്തി.
 
സമ്മേളനത്തിൽ വച്ച് ഇടവകയുടെ ഉപഹാരം വികാരി റവ. ഫാ. എം.  സി.  മത്തായിയും  ട്രസ്റ്റി ശ്രീ.സ്റ്റീഫൻ മല്ലേലും ചേർന്ന് ഷാജൻ അച്ചന് നൽകുകയുണ്ടായി.  
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.