Friday ,June 23, 2017 5:03 PM IST

HomeGulfസെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പാരീഷ് യൂത്ത് മീറ്റ് സമാപിച്ചു.

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പാരീഷ് യൂത്ത് മീറ്റ് സമാപിച്ചു.

Written by

Published: Tuesday, 06 June 2017

  • Click to email
  • Rate This Article
    (0 votes)
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പാരീഷ് യൂത്ത് മീറ്റ് സമാപിച്ചു.

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാത്തിന്റെ ആഭിമുഖ്യത്തിൽ 4 ദിനങ്ങളിലായി സംഘടിപ്പിച്ച പാരിഷ് യൂത്ത് മീറ്റ് 2017 പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയോടെ സമാപിച്ചു. ധ്യാനത്തിനു മുൻതൂക്കം നൽകിയുള്ള പരിപാടികളാണ് നടത്തപ്പെട്ടത്. യു.എ.യി.യുടെ കാരുണ്യവർഷത്തിന്റെ ഭാഗമായി നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയും ആത്മപരിശോധനയിലൂടെ രൂപാന്തരം എന്നതായിരുന്നു ലക്ഷ്യം. വിശ്വാസംപ്രത്യാശസ്നേഹം എന്നതായിരുന്നു ചിന്താവിഷയം. റവ.ഫാ.ബോബി ജോസ് കട്ടിക്കാട്റവ.ഫാ.സഖറിയ നൈനാൻ(സഖേർ) എന്നിവർ ക്ലാസ്സുകൾക്കും ധ്യാനത്തിനും നേതൃത്വം നൽകി. അപരനിലെ നന്മയെ മനസ്സിലാക്കുകമറ്റുള്ളവർക്ക് മാപ്പ് നൽകുകയഥാർത്ഥ മനുഷ്യനെ തിരിച്ചറിയുകആത്മാമാവിന് മാപ്പ് നൽകി ഉള്ളിലെ മനുഷ്യനെ സ്വതന്ത്രനാക്കുകസ്വയം അപ്പമായി അപരനിലെ വിശപ്പടക്കുക,മതങ്ങൾക്കതീതമായി മനുഷ്യനായി ഏവരും പ്രകാശിക്കണമെന്നും റവ.ഫാ.ബോബി ജോസ് പറഞ്ഞു. ഉള്ളിലെ മനുഷ്യൻ പ്രകാശിക്കുമ്പോൾ ആ പ്രകാശം അനേകർക്ക് വെളിച്ചമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രീഗോറിയൻ ധ്യാനത്തിനും പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയ്ക്കും റവ.ഫാ.സഖറിയ നൈനാൻ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി 100 ഗായക സംഘങ്ങളുൾപ്പെട്ട് നടത്തിയ വി.സുറിയാനി കുർബാനയ്ക്ക് റവ.ഫാ.ജോൺസ് ഏബ്രഹാം കോനാട്ട് നേതൃത്വം നൽകി. പെന്തിക്കോസ്തി പെരുന്നാൾ ജലദിനമായി ആചരിക്കണമെന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ ആഹ്വാന പ്രകാരം മരം വെച്ചു പിടിപ്പിക്കൽ നടന്നു. റവ.ഫാ.ഷാജി മാത്യൂസ്റവ.ഫാ.സജു തോമസ് എന്നിവർ നേതൃത്വം നൽകി. ഏകാന്തതഭീതിമനഃസംഘർഷം എന്നിവ ഒഴിവാക്കി സ്നേഹമുള്ള മനുഷ്യരാകാൻ പാരീഷ് യൂത്ത് മീറ്റ് ഇടയാക്കി എന്ന് വൈസ് പ്രസിഡന്റ് ശ്രീ.ജോബിൻസ് പി.ജോൺസെക്രട്ടറി ശ്രീ.ബിജു ജോർജ്ജനറൽ കൺവീനർ ശ്രീ.മനോജ് തോമസ് എന്നിവർ അറിയിച്ചു.

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.