Friday ,October 20, 2017 12:47 PM IST

HomeFeatured Newsനാഗ്പൂര്‍ സെമിനാരിയുടെ "ബാറെക്ക്മോര്‍" സി.ഡിയുടെ പ്രകാശനം നിര്‍വ്വഹിച്ചു

നാഗ്പൂര്‍ സെമിനാരിയുടെ "ബാറെക്ക്മോര്‍" സി.ഡിയുടെ പ്രകാശനം നിര്‍വ്വഹിച്ചു

Written by

Published: Saturday, 17 June 2017

  • Click to email
  • Rate This Article
    (0 votes)
നാഗ്പൂര്‍ സെമിനാരിയുടെ "ബാറെക്ക്മോര്‍" സി.ഡിയുടെ പ്രകാശനം നിര്‍വ്വഹിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആരാധന സംഗീതം "എക്കാറ" (Ekkara) രീതിയില്‍ സാധാരണ വിശ്വാസികള്‍ക്കും ആരാധന ഗീതങ്ങളില്‍ താത്പര്യമുള്ള എല്ലാവര്‍ക്കും പഠിക്കുവാനും പരിശീലിക്കുവാനും സഹായിക്ക‍ുക എന്ന ലക്ഷ്യത്തോടു കൂടി ‘ബാറെക്മോർ’ എന്ന  സി.ഡി പ്രകാശനം ചെയ്തു.  പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ‘ബാറെക്ക്മോർ’  സി.ഡി യുടെ പ്രകാശനം നിർവ്വഹിച്ചു.

 

ഓർത്തഡോക്സ് ആരാധനയിലെ സ്ളീബാ, ക്യംതാ നമസ്ക്കാര ഗാനങ്ങളുടെ എട്ട് നിറങ്ങളും സ്വയം പരിശീലിക്കാൻ സഹായിക്കുന്ന തരത്തിലാണ്‌ ‘ബാറെക്ക്മോർ’ ഒരുക്കിയിരിക്കുന്നത് . ഏകദേശം നൂറ്റിയെൺപതില്പ്പരം ഗാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ ഗാനോപഹാരം നാഗ്പൂര്‍ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ അദ്ധ്യാപകൻ റവ.ഫാ.ബ്ളസ്സൻ വർഗ്ഗീസ്സിന്റെ നേതൃത്വത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 

 സെന്റ് തോമസ് സെമിനാരി പ്രസിഡന്റ് അഭി.ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി സന്നിഹിതനായിരുന്നു. വര‍ും തലമുറയ്ക്ക് ആരാധനയിൽ കൂടുതൽ സജീവമാകുവാനും ആരാധനയുടെ മർമ്മങ്ങൾ അനുഭവവേദ്യമാകുവാനും ഈ ഉദ്യമം സഹായിക്കുമെന്ന് പരിശുദ്ധ ബാവാ തിരുമേനി പ്രകാശന വേളയിൽ പറഞ്ഞു. പുത്തൻ തലമുറയ്ക്കും സഭയ്ക്കും അമൂല്യമായ മുതല്ക്കൂട്ടാണ്‌ ഈ സീ.ഡി. എന്ന് തദവസരത്തിൽ നാഗ്പൂര്‍ സെന്റ് തോമസ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ റവ.ഫാ.ഡോ. ബിജേഷ് ഫിലിപ്പ് പറഞ്ഞു.

സ്വയം പരിശീലനം ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന സി.ഡി മലങ്കര ഓർത്തഡോക്സ് സഭയിൽ തന്നെ ഇതാദ്യത്തെ സംരംഭമാണ്‌. ‘ബാറെക്കമോർ’ പൂർണ്ണമയായും യു.എ.ഇ-ൽ (ദുബായിലാണ്‌) ആണ്‌ നിർമ്മിച്ചത്. ശ്രീ. ജേക്കബ് മാത്യൂ (ജോജോ, മലേഷ്യ), ശ്രീ. സാം തോമസ്, ഷാർജ്ജ എന്നിർ ഈ ഉദ്യമത്തിനായി സഹകരിച്ചു.

സി.ഡി വിതരണത്തിന്റെ ആദ്യ ഘട്ടം യു.എ.ഇ-യിൽ തുട്ക്കം കുറിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വരുന്ന ആഴ്ചയിൽ തന്നെ യു.എ.ഇ-യിലെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളിലും സീ.ഡി ലഭ്യമാകും.```

കൂടുതൽ വിവരങ്ങൾക്കും കോപ്പികൾക്കും This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇമെയിലിൽ ബന്ധപ്പെടുക. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അധികം വൈകാതെ തന്നെ ‘ബാറെക്ക്മോർ’ വിതരണത്തിന്‌ ഒരുങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.