Thursday ,August 17, 2017 7:56 PM IST

HomeGulfസെന്റ് മേരീസ് കോൺഗ്രിഗേഷൻ സമർപ്പണ ശുശ്രുഷ

സെന്റ് മേരീസ് കോൺഗ്രിഗേഷൻ സമർപ്പണ ശുശ്രുഷ

Written by

Published: Monday, 19 June 2017

  • Click to email
  • Rate This Article
    (0 votes)
സെന്റ് മേരീസ് കോൺഗ്രിഗേഷൻ സമർപ്പണ ശുശ്രുഷ

അബുദാബി സെന്റ് ജോർജ്ജ് ഓർത്തോഡോക് കത്തീഡ്രലിന്റ  കീഴിൽ പുതുതായി രൂപീകരിച്ച രണ്ടു കോൺഗ്രിഗേഷനുകളിൽ ഒന്നായ മുസ്സഫ സെന്റ് മേരീസ് കോൺഗ്രിഗേഷന്റെ  സമർപ്പണ ശുശ്രുഷയും   മുസ്സഫ ബനിയാസ് മഫറക്ക് എന്നീ പ്രദേശങ്ങളിലുള്ള ഇടവകാംഗങ്ങളെ  പങ്കെടുപ്പിച്ച് കൊണ്ടുള്ള സമ്മേളനവും ജൂൺ 16, വെള്ളിയാഴ്ച വൈകുന്നേരം ആറുമണി മുതൽ   മുസ്സഫ  മാർത്തോമ്മാ പാരിഷ്ഹാളിൽ  നടന്നു. ചടങ്ങുകൾക്ക് മുഖ്യാഥിതിയായി എത്തിച്ചേർന്നത്  മലങ്കര ഓർത്തോഡോക്സ് സഭയുടെ ബ്രഹ്മവാർ  ഭദ്രാസന അദ്ധ്യക്ഷൻ  അഭിവന്ദ്യ യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്തയാണ്. അഭിവന്ദ്യ തിരുമനസ്സിന്  മുസ്സഫ  മാർത്തോമ്മാ പാരിഷ്ഹാളിൽ വൈകുന്നേരം 5 .30 സ്വീകരണം നൽകി. ആറുമണിക്ക് സന്ധ്യ നമസ്കാരത്തെ  തുടർന്ന്   വിശുദ്ധ കുർബ്ബാനയും സമർപ്പണ ശുശ്രൂഷയും  നടന്നും .   ഇടവക വികാരി റവ ഫാ എം സി മത്തായി മാറഞ്ചേരിൽ അദ്ധ്യക്ഷനായ സമ്മേളനത്തിൽ  സെക്രട്ടറി ശ്രീ സന്തോഷ് പവിത്രമംഗലം സ്വാഗതവും  മാനേജിങ് കമ്മറ്റി മെമ്പർ ശ്രീ ഗീവർഗീസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. ഇടവ സഹ വികാരി റവ ഫാ ഷാജൻ വർഗീസ് ട്രസ്റ്റി ശ്രീ സ്റ്റീഫൻ മല്ലേൽ എന്നിവർ കോൺഗ്രിഗേഷന്റെ ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച്  സംസാരിച്ചു. തുടർന്ന് നടന്ന സ്നേഹവിരുന്നോടുകൂടി പരിപാടികൾക്ക് സമാപനമായി.

 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.