Monday ,June 26, 2017 1:45 PM IST

HomeFeatured Newsകോന്നി താവളപ്പാറ സെന്‍റ് തോമസ് കോളജിന്‍റെ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു.

കോന്നി താവളപ്പാറ സെന്‍റ് തോമസ് കോളജിന്‍റെ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു.

Written by

Published: Monday, 19 June 2017

  • Click to email
  • Rate This Article
    (3 votes)
കോന്നി താവളപ്പാറ  സെന്‍റ് തോമസ് കോളജിന്‍റെ  കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം  പരിശുദ്ധ കാതോലിക്കാ ബാവാ  നിര്‍വ്വഹിച്ചു.
തുമ്പമണ്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍  2012 ല്‍  പ്രവര്‍ത്തനം ആരംഭിച്ച കോന്നി താവളപ്പാറ  സെ. തോമസ് കോളേജിന്റെ  കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. അഭിവന്ദ്യ കുറിയാക്കോസ്  മാര്‍ ക്ലിമ്മീസ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം  ചെയ്തു.  അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നടത്തി. സഭാ  സെക്രട്ടറി അഡ്വ.  ബിജു ഉമ്മന്‍ ,  ശ്രീ ആന്‍റോ ആന്റണി എം .പി.,   ശ്രീ അടൂര്‍ പ്രകാശ് എം.എല്‍.എ,  ശ്രീ രാജു എബ്രഹാം,  ശ്രീ ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ,    കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കോന്നിയൂര്‍ പി. കെ എന്നിവര്‍ വിവിധ ബ്ലോക്കുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 
 
 
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കലാലയത്തില്‍ ബി. കോം (ഫിനാന്‍സ് &ടാക്സേഷന്‍ ),  ബി. കോം (കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍),  ബി. ബി. എ,  ബി. എ  ഇംഗ്ലീഷ്    ലാംഗ്വേജ് &ലിറ്ററേച്ചര്‍,  ബി. സി എ,  എം. കോം എന്നീ കോഴ്‌സുകൾ നിലവിലുണ്ട്. 30ല്‍  പരം അധ്യാപകരും 400ല്‍  പരം വിദ്യാര്‍ത്ഥികളും ഉള്ള ഈ കലാലയം അതി വേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന കോന്നിക്ക് തിലകക്കുറിയായി നില കൊള്ളുന്നു.  1952ല്‍  തുമ്പമണ്‍ ഭദ്രാസനത്തിന്റെ ചുമതലയില്‍  പ.  സഭയില്‍  ആദ്യമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ആരംഭിച്ചതിന് ശേഷം ആരംഭിച്ചിരിക്കുന്ന ഈ സ്ഥാപനം സഭാക്കാകമാനം അഭിമാനമാണ്.
 
 
 
 
 
 
 
 
 
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.