Wednesday ,August 16, 2017 12:39 PM IST

HomeGulfസെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ കുടുംബ സംഗമം പത്തനാപുരം മൗണ്ട് താബോർ ദയറായിൽ

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ കുടുംബ സംഗമം പത്തനാപുരം മൗണ്ട് താബോർ ദയറായിൽ

Written by

Published: Tuesday, 11 July 2017

  • Click to email
  • Rate This Article
    (0 votes)
അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗങ്ങൾക്ക് വേണ്ടി  കേരളത്തിൽ വച്ച് നടത്തുന്ന കുടുംബ സംഗമം ഈ വർഷം പത്തനാപുരം മൗണ്ട് താബോർ ദയറായിൽ നടത്തപ്പെടുന്നു.  പ്രവാസികൾ അധികവും കുടുംബ സമേതം നാട്ടിൽപോകുന്ന വേനൽ അവധിക്കാലം നോക്കിയാണ് ഈ സമയം തെരഞ്ഞെടുത്തിരിക്കുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ ഇടവകാംഗങ്ങളും ഈ കുടുംബ സംഗമത്തിൽ പങ്കെടുക്കും.   
 
കാലം ചെയ്ത അഭിവന്ദ്യ  തോമ്മാ മാർ ദീവന്ന്യാസോസ് മെത്രാപ്പോലീത്ത 1929 ൽ സ്ഥാപിച്ച  പത്തനാപുരം മൗണ്ട്  താബോർ ദയറായാണ്  മലങ്കര ഓർത്തോഡോക്സ് സഭയിലെ  ഏറ്റവും വലിയ ആശ്രമം. സഭയിലെ ഏറ്റവും വലിയ കന്യാസ്ത്രീ   മഠമായ  മൗണ്ട്  താബോർ കോൺവെന്റും ദയറായുടെ സമീപത്തായി  പ്രവർത്തിക്കുന്നു. മലങ്കര സഭയുടെ  ഏഴാമത് കതോലിക്കായും  മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മോറാൻ മാർ  ബസേലിയോസ് മാർത്തോമ്മാ ദിദീമോസ് പ്രഥമൻ കതോലിക്കാ ബാവ (വലിയ ബാവ), ഡൽഹി  ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന  അഭിവന്ദ്യ ജോബ് മാർ പീലക്സിനോസ് എന്നിവർ ഉൾപ്പെടെ നാല്  സഭാ പിതാക്കന്മാരുടെ കബറിടം സ്ഥിതിചെയ്യുന്നത് ഈ ദയറായിലാണ്.  സഭയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്തമാരായ  കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കൂബ് മാർ ഐറേനിയസ്, കൽക്കട്ട ഭദ്രാസന മെത്രാപ്പോലീത്ത  അഭിവന്ദ്യ ജോസഫ് മാർ ദീവന്ന്യാസിയോസ് എന്നിവർ   ഈ ആശ്രമത്തിലെ അംഗങ്ങളാണ്. 
 
ജൂലൈ 22 ശനിയാഴ്ച  രാവിലെ ഏഴുമണിക്ക്  ദയറാ ചാപ്പലിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയോടുകൂടി  കുടുംബ സംഗമം ആരംഭിക്കും.  ഒമ്പതു മണിവരെ  രജിസ്‌ട്രേഷൻ. തുടർന്ന് കുടുംബ സംഗമവും പൊതുസമ്മേളവും.  ഉച്ചയ്ക്ക്  രണ്ട്  മണിക്കുള്ള  സ്നേഹവിരുന്നോടുകൂടി അവസാനിക്കുന്ന തരത്തിലാണ്  പരിപാടികൾ ക്രമീകരിച്ചുവരുന്നത്. 
 
അഭിവന്ദ്യ യാക്കൂബ് മാർ ഏലിയായസ്, അഭിവന്ദ്യ തോമസ് മാർ അത്താനാസ്യോസ്, അഭിവന്ദ്യ സക്കറിയാസ് മാർ അന്തോണിയോസ്  അഭിവന്ദ്യ ഡോ. യാക്കൂബ് മാർ ഐറേനിയോസ്,  അഭിവന്ദ്യ ഡോ. സഖറിയാസ് മാർ  അപ്രേം  മുതലായ  സഭയിലെ മെത്രാപ്പോലീത്താമാർ, കേരള സംസ്ഥാന സർക്കാർ മുൻ ചീഫ് സെക്രെട്ടറി ജിജി തോംസൻ ഐ എ എസ്, അബുദാബി  ഇടവകയിലെ  മുൻ വികാരിമാർ, സാമൂഹിക  സാസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിവയവർ  കുടുംബ സംഗമത്തിൽ പങ്കെടുക്കും. ഇടവകയുടെ സുവർണ്ണ ജൂബിലി സംഭരംഭമായ സെന്റ് ജോർജ്ജ് ഹോംസ് നാലാം ഘട്ടത്തിന്റെ ഉത്ഘാടനവും ഇതോടനുബന്ധിച്ച് നിർവഹിക്കപ്പെടുന്നതാണ്.
 
പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ  www.sgocad.com എന്ന വെബ് സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യേണ്ടതാകുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് കേരളത്തിലെ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് 
 
ഇടവക ട്രസ്റ്റി ശ്രീ. സ്റ്റീഫൻ മല്ലേൽ  - 9544000454  
ഇടവക ട്രസ്റ്റി ശ്രീ.സന്തോഷ് പവിത്രമംഗലം - 9562886237 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.