കേരള നിയമസഭയ്ക്ക് സുപ്രീം കോടതി വിധി മറികടന്നു നിയമനിര്‍മ്മാണം നടത്താമോ?

കേരള നിയമസഭയ്ക്ക് സുപ്രീം കോടതി വിധി മറികടന്നു നിയമനിര്‍മ്മാണം നടത്താമോ?
‘ഇല്ല’ എന്നാണ് ഉത്തരം.

കാരണം, അപ്രകാരമുള്ള ഒരു നിയമനിര്‍മ്മാണം ഭരണഘടനാ വിരുദ്ധമാണ്.
ഇന്‍ഡ്യന്‍ ഭരണഘടനയുടെ 25-ഉം 26-ഉം  അനുഛേദങ്ങള്‍ താഴെ പറയുന്നതാണ്.
മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (25-28)
25. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനു മുള്ള സ്വാതന്ത്ര്യം.
1) ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിക്കാ
നും അവകാശമുണ്ട്.
2) ഈ വകുപ്പ്
A. മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പ ത്തികമോ സാമൂഹികമോ രാഷ്ട്രീയമോ മതേതരമായ മറ്റെന്തെ ങ്കിലുമോ കാര്യങ്ങളെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടുള്ളതോ
B. സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതു സ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങള്‍ ഹിന്ദുമതത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടി യിട്ടുള്ളതോ ആയ ഏതെങ്കിലും നിയമനിര്‍മ്മാണത്തെ തടസപ്പെടുത്തുന്നില്ല.
വിശദീകരണം 1: കൃപാണ്‍ ധരിക്കുന്നത് സിഖ് മതവി ശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.
വിശദീകരണം 2: വകുപ്പ് 2 (b) യിലെ ഹിന്ദുമതത്തെക്കുറി ച്ചുള്ള പരാമര്‍ശം ബുദ്ധ, ജൈന സിഖ് മതങ്ങള്‍ക്കും ബാധകമാണ്.
26. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതി
നും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാ മതവിഭാഗങ്ങള്‍ക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിക്കും.
A. മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള്‍ തുടങ്ങുവാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അവകാശം
B. മതപരമായ പ്രവര്‍ത്തനങ്ങളെ ഭരിക്കുന്നതിനുള്ള അവകാശം
C. Movable and immovable property കൈവശം വയ് ക്കുന്നതിനുള്ള അവകാശം.
D. നിയമാനുസൃതം അത്തരം പ്രോപ്പര്‍ട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം.
ഇന്‍ഡ്യന്‍ ഭരണഘടനയുടെ 25-ഉം 26-ഉം അനുഛേദങ്ങള്‍ മൗലിക അവകാശങ്ങളില്‍ പെട്ടതാണ്. ഇതുമൂലം ഇന്‍ഡ്യയിലുള്ള ഏതൊരു മതവിഭാഗത്തിനും അതിന്റെ മത കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുവാനുള്ള അവകാശമുണ്ടെന്ന് 1954-ല്‍ സുപ്രീം കോടതി ‘ശിരൂര്‍ മഠം’ കേസില്‍ വിധിച്ചു.

ശിരൂര്‍ മഠം കേസ് വിധി
ഭരണഘടനയുടെ 26-ാം അനുഛേദ പ്രകാരം ഏതൊരു മതവിഭാഗത്തിനും വസ്തുക്കള്‍ സമ്പാദിക്കുകയും അവയുടെ ഭരണം നടത്തുകയും ചെയ്യാമെന്നതിനു പുറമെ, തങ്ങളുടെ മതപരമായ ചടങ്ങുകള്‍ നടത്തിക്കൊണ്ടു പോകാമെന്നും വിശ്വാസം സംരക്ഷിക്കാമെന്നും ഈ കേസില്‍ സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ച് വിധിച്ചു. മതത്തിന്റെ അടിസ്ഥാന സ്വഭാവവും വിശ്വാസ സംഹിതകളും എന്തെല്ലാമാണെന്നു നി ര്‍ണ്ണയിക്കുവാനുള്ള അവകാശം അതതു മതവിഭാഗത്തിനു മാത്രമുള്ളതാണെന്നും സുപ്രീം കോടതി കണ്ടെത്തി. 26-ാം അനുഛേദത്തില്‍, മതവിഭാഗങ്ങള്‍ക്കു വസ്തുക്കള്‍ ഭരിക്കുന്നതിനുള്ള മൗലികാവകാശം ‘നിയമം അനുശാസിക്കുന്ന പ്രകാര’മായിരിക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ഭരണഘടന ഉറപ്പാക്കുന്ന ഭരണാവകാശം മതവിഭാഗങ്ങളില്‍ നി ന്നും എടുത്തുമാറ്റുന്നതിനുള്ള അവകാശമല്ലായെന്നു ഈ വിധിയില്‍ വ്യക്തമാക്കപ്പെട്ടു.
1951-ലെ ‘മദ്രാസ് ഹിന്ദു റിലിജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ടി’ലെ വ്യവസ്ഥകള്‍ പ്രകാരം ശിരൂ ര്‍ മഠത്തിന്റെ ഭരണം ‘കമ്മീഷണര്‍’ ഏറ്റെടുത്തു. ഈ നി യമം ചോദ്യം ചെയ്ത്, മഠം സ്വാമിയാര്‍ ബോധിപ്പിച്ച കേസിലാണു സുപ്രീം കോടതിയില്‍ നിന്ന് സുപ്രധാനമായ ഈ വിധിയുണ്ടായത്. ഭരണഘടനയുടെ 26-ഡി അനുഛേദത്തില്‍ നിയമാനുസൃതമായി മാത്രമേ വസ്തുവിന്റെ ഭരണം നടത്താവൂ എന്നു പറഞ്ഞിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍, ഭരണം കമ്മീഷണര്‍ക്ക് ഏറ്റെടുക്കാന്‍ അവകാശമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ ഭാഗം വാദം. ഏതൊരു മത വിഭാഗത്തിനും 26-ാം അനുഛേദത്തില്‍ നല്‍കിയിട്ടുള്ള ഭരണാവകാശം പ്രസ്തുത ഭരണം മതവിഭാഗത്തിന്റെ കരങ്ങളില്‍ നിന്നും കവര്‍ന്നെടുക്കുവാനും മറ്റേതെങ്കിലും അധികാര കേന്ദ്രങ്ങളില്‍ ഏല്പിക്കുവാനുമുള്ള അനുമതിയല്ലായെന്നു സുപ്രീം കോടതി അടിവരയിട്ട് ഈ വിധിയില്‍ ഉറപ്പിച്ചു.
1954-ലെ ശിരൂര്‍മഠം കേസ് വിധി പിന്നീടുണ്ടായ എല്ലാ സമാന കേസുകളിലും ആവര്‍ത്തിച്ചുറപ്പിച്ചു. 2017 ലുണ്ടായ കോലഞ്ചേരി പള്ളിക്കേസ് വിധിയും തുടര്‍ന്നുണ്ടായ ശബരിമല കേസ് വിധിയും ശിരൂര്‍ മഠം കേസിന്റെ ചുവടുപിടിച്ചാണുണ്ടായത്.

സുപ്രീം കോടതിവിധി നിയമ സഭകള്‍ക്കു മറികടക്കാമോ?
സുപ്രധാന കോടതി വിധികളെ മറികടക്കുന്നതിനു നിയമസഭകള്‍ നിയമ നിര്‍മ്മാണം നടത്തിയ ചരിത്രവും തുടര്‍ന്നുള്ള കോടതി ഇടപെടലുകളും ഇന്‍ഡ്യയുടെ ഭരണഘടനാ ചരിത്രത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അവയില്‍ ഏറ്റവും പ്രധാന വിധി കാവേരി നദി ജലം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കങ്ങളിലാണ്.
മറ്റൊരു സമീപകാല സുപ്രധാന കേസ് കേരളത്തില്‍ നി ന്നുള്ളതാണ്. കണ്ണൂര്‍-കരുണാ മെഡിക്കല്‍ കോളജുകളിലെ ഏതാനും വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍  സുപ്രീം കോടതി അസ്ഥിരപ്പെടുത്തി. നിയമാനുസൃതമല്ലാതെ മാനേജ്‌മെന്റ് ക്വോട്ടായില്‍ അഡ്മിഷനെടുത്ത കുട്ടികളുടെ നിയമനമാണ് റദ്ദാക്കിയത്. ‘കുട്ടികളുടെ ഭാവിയെക്കരുതി’ കേരള നിയമസഭ  പ്രത്യേക നിയമം പാസ്സാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഈ നിയമനിര്‍മ്മാണം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. 2018-ലെ സുപ്രധാന സുപ്രീം കോടതി വിധിയില്‍ (AIR 2018 SC 5041) താഴെ പറയുന്ന പ്രകാരം രേഖപ്പെടുത്തി.
”കേരള സംസ്ഥാന ഗവണ്‍മെന്റ് വിവാദ നിയമത്തിലൂടെ കോടതിക്കുള്ള റിവ്യൂ അധികാരത്തിനു സമാനമായ പ്രവൃത്തിയാണ് ചെയ്തിട്ടുള്ളത്. ഇതൊരു ദൗര്‍ഭാഗ്യകരമായ, അനര്‍ത്ഥത്തിലേക്കുള്ള എടുത്തുചാട്ടമാണ്. ഇത്തരത്തിലുള്ള നിയമനിര്‍മ്മാണം ഒട്ടും തന്നെ അനുവദനീയമല്ലെന്നാണു ഞങ്ങളുടെ സുചിന്തിത അഭിപ്രായം. കോടതിവിധിയെ ദുര്‍ബ്ബലപ്പെടുത്തി അസാധുവാക്കിയിരിക്കുന്നു. ഇതൊരു പ്രകടമായ തോന്ന്യാസ നടപടി തന്നെയാണ്. കേരള ഹൈക്കോടതിയുടെ വിധി ഈ കോടതി ഉറപ്പിച്ചതാണ്. ഓണ്‍ലൈന്‍ മുഖേനയാവണം അപേക്ഷകള്‍ സ്വീകരിക്കേണ്ടത് എന്ന വിധിയെയാണു ഇവിടെ അട്ടിമറിച്ചിട്ടുള്ളത്. കോടതി വിധിയെ ദുര്‍ബ്ബലപ്പെടുത്തി അസാധുവാക്കുന്ന പ്രവൃത്തിയാണിത്. ജുഡീഷ്യറിയില്‍ നിക്ഷി
പ്തമായ ജുഡീഷ്യല്‍ അധികാരങ്ങളെ അതിക്രമിച്ച് ഉല്ലംഘിച്ചിരിക്കുന്നു. കേരള ഹൈക്കോടതിയുടെയും ഈ കോടതിയുടെയും വിധികളെയും ഉത്തരവുകളെയും ദുര്‍ബ്ബലപ്പെടുത്തുവാന്‍ സംസ്ഥാന ഗവണ്മെന്റിനു യാതൊരു അവകാശവുമില്ല. നി ലവിലുള്ള നിയമത്തില്‍ ഏതെങ്കിലും അപാകത മാറ്റുന്നതിനുള്ള ഒരു നടപടിയല്ലിത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ വിവിധ ഭരണഘടനാ ബഞ്ച് വിധികളിലൂടെ നിശ്ചിതമായി വ്യവസ്ഥപ്പെടുത്തി ഉറപ്പിച്ചിട്ടുള്ളതാണ്. സംസ്ഥാന ഗവണ്മെന്റ് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നിയമനി ര്‍മ്മാണം നടത്തിയത് എന്നതു മനസ്സിലാകുന്നതേയില്ല’.
വ്യക്തിഗത വിധികള്‍ നിയമസഭകള്‍ക്ക് അസ്ഥിരപ്പെടുത്തത്തക്കതല്ലായെന്നും അത്തരത്തിലുള്ള നിയമനിര്‍മ്മാണം നി യമവാഴ്ചയുടെ മരണമണി മുഴക്കുമെന്നും കാവേരി നദിജല കേസില്‍ സുപ്രീം കോടതി വ്യക്തമാക്കി.
സഭ അതിന്റെ അടിസ്ഥാന തത്വങ്ങള്‍ പ്രകാരമാണ് ഭരിക്കപ്പെടേണ്ടണ്ടതെന്നും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കാള്ളാവുന്നതല്ലെന്നും 1904-ലെ സ്‌കോട്‌ലണ്ടണ്ട് ഫ്രീ ചര്‍ച്ചു വിധി ഉദ്ധരിച്ച് കോലഞ്ചേരിപ്പപള്ളിക്കേസില്‍, സുപ്രീം കോടതി ചൂണ്ടണ്ടിക്കാട്ടി.

സുപ്രീം കോടതിവിധി രാജ്യത്തെ നിയമം
സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണെന്ന (Law Of The Land ) അനുശാസനം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതിനു പുറമെ, ഇത് എഴുതിപ്പതിഞ്ഞ ഒരു നിയമ തത്ത്വവുമാണ്. 2018-ലെ പിറവം പള്ളിക്കേസ് വിധിയില്‍ സുപ്രീം കോടതി താഴെ പറയുന്ന പ്രകാരം രേഖപ്പെടുത്തി.
”ബന്ധപ്പെട്ട എല്ലാ കോടതികളും അധികാരികളും ഈ വിധിക്കനുസരണമായി പ്രവര്‍ത്തിക്കേണ്ടതാകുന്നു; ഇനി മേലില്‍, ഇക്കാര്യങ്ങളില്‍ കോടതികളില്‍ വ്യവഹാരപ്പെരുപ്പം സൃഷ്ടിച്ചൂകൂടാ.”

എന്താണു സഭാ കേസുകളില്‍ സുപ്രീം കോടതി വിധി?
* 1934-ലെ മലങ്കരസഭാ ഭരണഘടന സാധുവാണ്.
* 1934-ലെ ഭരണഘടന പള്ളികളെ ബന്ധിക്കുന്നതാണ്; സ്ഥായിയായി നിലനില്ക്കുന്നതാണ്.
* മലങ്കരസഭ എപ്പിസ്‌കോപ്പല്‍ സ്വഭാവമുള്ളതാണ്; 1934- ലെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത്ര എപ്പിസ്‌കോപ്പലാണ്.
* ഇടവകപ്പള്ളികള്‍ക്ക് 2002-ലെ പുതിയ ഭരണഘടന
പോലുള്ള ഭരണരീതി സ്വീകരിക്കാവുന്നതല്ല; ഇത്തരം പ്രവൃത്തികള്‍ ഇന്‍ഡ്യന്‍  ഭരണഘടനയുടെ 25-ഉം 26-ഉം അനുഛേദനങ്ങള്‍ക്കു വിരുദ്ധമാണ്.
* പാത്രിയര്‍ക്കീസിന്റെ ആത്മീയ മേല്‍ക്കോയ്മയുടെ മറവില്‍ പള്ളികളില്‍ സമാന്തര ഭരണ സംവിധാനം ഉണ്ടാക്കാവുന്നതല്ല.
* പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ കാതോലിക്കായാണ്; മലങ്കര മെത്രാപ്പോലീത്തായെന്ന നിലയില്‍ ആത്മീയ അധികാരങ്ങളും അദ്ദേഹം വഹിക്കുന്നു.
* മലങ്കര സഭയുടെ ലൗകികവും വൈദികവും ആത്മീയവുമായ ഭരണത്തിന്റെ പ്രധാന ഭാരവാഹിത്വം, 1934-ലെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി, മലങ്കര മെത്രാപ്പോലീത്തായ്ക്കുള്ളതാണ്.
* പാത്രിയര്‍ക്കീസിന്റെ ആത്മീയാധികാരം അസ്തമനബി ന്ദുവിലെത്തിയെന്ന കോടതിയുടെ കണ്ടെത്തലിന് സര്‍വ്വശക്തിയും നല്‍കേണ്ടിയിരിക്കുന്നു. ഇതിന്റെ ഫലമായി, പാ ത്രിയര്‍ക്കീസിന് പള്ളികളുടെ ഭരണകാര്യത്തില്‍ ഇടപെടാവുന്നതല്ല; വികാരിമാരെയും വൈദികരെയും ശെമ്മാശന്മാരെയും മേല്‍പട്ടക്കാരെയും നിയമിക്കാവുന്നതല്ല. ഈ നിയമനാധികാരം, 1934-ലെ ഭരണഘടനപ്രകാരം, ബന്ധപ്പെട്ട ഭദ്രാസനങ്ങള്‍, മെത്രാപ്പോലീത്താമാര്‍ തുടങ്ങിയവരില്‍ നിക്ഷി
പ്തമാണ്.
* ഒരു സഭാംഗത്തിനു സഭ വിട്ടു പോകാം. ഏതു സംഘടനയുടെയും അംഗത്വം വേണ്ടെന്ന് വെക്കാനുള്ള അവകാശത്തി
നും ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 20-ാം അനുച്ഛേദത്തിനും അനുസൃതമാണിത്. എന്നാല്‍ ഒരു പള്ളിയുടെ ഇടവകപ്പൊതുയോഗത്തിന് ഭൂരിപക്ഷ തീരുമാനപ്രകാരമോ അല്ലാതെയോ മലങ്കരസഭ വിട്ടുമാറുവാന്‍ തീരുമാനിക്കാവുന്നതല്ല. ഒരിക്കല്‍ ട്രസ്റ്റുണ്ടായാല്‍ അത് എക്കാലവും നിലനി ല്‍ക്കും.
* ഒരു സഭ രൂപീകരിക്കുകയും അത് അതിന്റെ ഗുണഭോക്താക്കളുടെ മെച്ചത്തിനു വേണ്ടിയായിരിക്കുകയും ചെയ്യുമ്പോള്‍, പ്രസ്തുത ഗുണഭോക്താക്കള്‍ക്ക്, ഭൂരിപക്ഷമുണ്ടെങ്കില്‍പ്പോ
ലും, അതിന്റെ സ്വത്തും ഭരണവും കൈപ്പിടിയിലാക്കുവാന്‍ കഴിയുന്നതല്ല. മലങ്കരസഭ ഒരു ട്രസ്റ്റിന്റെ രൂപത്തിലുള്ളതാണ്. ട്രസ്റ്റിലാണ് അതിന്റെ വസ്തുക്കള്‍ നിക്ഷിപ്തമാകുന്നത്. 1934-ലെ ഭരണഘടനപ്രകാരം, ഇടവകാംഗങ്ങള്‍ക്കു ഒറ്റയ്‌ക്കൊറ്റയ്ക്ക് സഭ വിട്ടുപോകാം. എന്നാല്‍ സഭാധികാരികളുടെ അംഗീകാരമില്ലാതെ 1934-ലെ ഭരണഘടനയുടെ പരിധിക്കു വെളിയില്‍ സഭയുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ എടുത്തുകൊണ്ടുപോകുവാന്‍ അനുവദിക്കപ്പെട്ടിട്ടില്ല.
* പാത്രിയര്‍ക്കീസിനും കാതോലിക്കായ്ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധകമായ 1995-ലെ കോടതിവിധിയിലെ ആജ്ഞകള്‍ ലംഘിക്കുന്നതിനാണ് അപ്പീല്‍വാദികള്‍ പാ ത്രിയര്‍ക്കീസിന്റെ ഭൗതികാധികാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത് എന്നത് വ്യക്തമാണ്.
* ചരിത്രപശ്ചാത്തലവും പിന്തുടര്‍ന്നുപോന്ന നടപടിക്രമങ്ങളും പ്രകാരം, പാത്രിയര്‍ക്കീസിന്, വികാരിമാര്‍, വൈദികര്‍, ശെമ്മാശന്മാര്‍, മേല്‍പട്ടക്കാര്‍ തുടങ്ങിയവരെ നി യമിക്കാനുള്ള അധികാരം പ്രയോഗിക്കാവുന്നതല്ല. ഇത്തരം അധികാരങ്ങള്‍ സഭയുടെ അധികാരശ്രേണിയിലുള്ള മറ്റ് അധികാരികള്‍ക്കു മാത്രമായി നീക്കിവച്ചിട്ടുള്ളതാണ്. അതുകൊണ്ട് 2002-ലും തുടര്‍ന്നും ചെയ്തതുപോലെ, പള്ളികളില്‍ സമാന്തര ഭരണസംവിധാനം സൃഷ്ടിക്കുന്നതിനാ യി 1934-ലെ ഭരണഘടന ലംഘിച്ചുകൊണ്ട് അധികാരം വിനിയോഗിക്കുന്നതിന് പാത്രിയര്‍ക്കീസിനെ അനുവദിക്കാവുന്നതല്ല.
* ഏകപക്ഷീയമായ, മേല്‍പറഞ്ഞ, പാത്രിയര്‍ക്കീസിന്റെ അധികാരപ്രയോഗങ്ങള്‍ നിയമവിരുദ്ധമാണെന്ന് 1995-ല്‍ ഈ കോടതി വിധിച്ചതാണ്. ഈ വിധിയും ലംഘിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഈ വിധിന്യായത്തില്‍ വിശദീകരിച്ചിട്ടുള്ളപ്രകാരം, പക്ഷാന്തരമായി മാത്രമാണ്, 1995-ലെ വിധിയില്‍, പാത്രിയര്‍ക്കീസിന് അധികാരമുണ്ടെങ്കില്‍ത്തന്നെ അതു പ്രയോഗിക്കാന്‍ കഴിയുന്നതല്ലായെന്ന തീരുമാനം കൈക്കൊണ്ടത്.
* ഇടവകാംഗങ്ങള്‍ക്ക് പാത്രിയര്‍ക്കീസിന്റെ ആത്മീയ മേലദ്ധ്യക്ഷതയിലും അപ്പോസ്‌തോലിക പിന്തുടര്‍ച്ചയിലും വിശ്വാസമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് 1934-ലെ ഭരണഘടന അതിലംഘിച്ച്, വികാരിമാര്‍, വൈദികര്‍, ശെമ്മാശന്മാര്‍, മേല്‍പ്പട്ടക്കാര്‍ തുടങ്ങിയവരുടെ നിയമനങ്ങള്‍ നടത്തുന്നതിനായി ഉപയോഗിക്കുവാന്‍ സാദ്ധ്യമല്ല.
* 1934-ലെ ഭരണഘടനയിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഭദ്രാസനങ്ങള്‍ക്ക് എല്ലാ ആഭ്യന്തര കാര്യങ്ങളിലും തീരുമാനം ചെയ്യാനവകാശമുള്ളതും ഭദ്രാസനങ്ങള്‍ക്കായി മെത്രാന്മാരെ തെരഞ്ഞെടുക്കാവുന്നതുമാണ്.
* വികാരിമാരുടെ നിയമനം മതേതര വിഷയമാണ്. 1934-ലെ ഭരണഘടനപ്രകാരം, വികാരിമാര്‍, ശെമ്മാശന്മാര്‍, മെത്രാന്മാര്‍ തുടങ്ങിയവരെ നിയമിക്കുന്നതുമൂലം, ഇന്ത്യന്‍ ഭരണഘടന 25, 26 അനുഛേദങ്ങള്‍ വിഭാവനം ചെയ്യുന്ന ഏതെങ്കിലും അവകാശങ്ങളുടെ ലംഘനം ഉണ്ടാകുന്നില്ല. ആത്മീയ മേലദ്ധ്യക്ഷതയുടെ മറപിടിച്ച് മേല്‍പറഞ്ഞ കാര്യങ്ങളില്‍ ഇടപെടുവാന്‍ പാത്രിയര്‍ക്കീസിന് അധികാരമില്ല. മറിച്ചാകണമെങ്കില്‍ നിയമാനുസൃതം 1934-ലെ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. ഈ തത്വം ബന്ധപ്പെട്ടവര്‍ക്കെല്ലാം ബാധകമാണ്.
* വിവിധ തലങ്ങളില്‍ ചുമതലകള്‍ വിഭജിച്ചാണ് സഭയുടെ ഭരണം നടത്തുന്നത്. ഒരു വ്യക്തിക്ക്, അയാള്‍ എത്ര തന്നെ ഉന്നതനായാലും, ഈ ഭരണരീതി കവര്‍ന്നെടുക്കാവുന്നതല്ല. 1934-ലെ ഭരണഘടനയിലുള്ള ചുമതലവിഭജനം സഭയുടെ കാര്യക്ഷമമായ ഭരണത്തിനുവേണ്ടിയാണ്. ഭരണഘടനയിലെ ഇതു സംബന്ധിച്ച നിശ്ചയങ്ങള്‍ സഭ എപ്പിസ്‌കോപ്പല്‍ സ്വഭാവമുള്ളതാണെന്ന അടിസ്ഥാനതത്വത്തിന് എതിരല്ല. അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ആത്മീയ മേലദ്ധ്യക്ഷത എന്ന സങ്കല്പത്തിന് എതിരായാണ് 1934-ലെ ഭരണഘടന എന്നു വ്യാഖ്യാനിക്കത്തക്കതല്ല. അതേപോലെ, ഇത് ഒരു അനീതി നിറച്ച പ്രമാണ സാമഗ്രിയോ പാത്രിയര്‍ക്കീസിന്റെ ആത്മീയ മേലദ്ധ്യക്ഷതയില്‍ വിശ്വാസമര്‍പ്പിച്ച ഇടവകാംഗങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഉപാധിയോ ആകില്ല.
* പള്ളിയും, സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാവുന്നതല്ല. പുരാതന ആചാരപ്രകാരം നിലനിന്നുപോന്ന
പോലെ, പ്രസ്തുത അവകാശത്തോടെ, ഇത് ഇടവകാംഗങ്ങളില്‍ നി ലനില്‍ക്കേണ്ടതാണ്. മലങ്കരസഭാ വിശ്വാസത്തില്‍ തുടരുന്നിടത്തോളം, ഒരു ഇടവകാംഗം ഈ അവകാശങ്ങള്‍ അനുഭവിക്കുന്നതിനെ ആര്‍ക്കും നിഷേധിക്കാവുന്നതല്ല. സെമിത്തേരിയില്‍ മാന്യമായി സംസ്‌കരിക്കപ്പെടാനുള്ള അവകാശത്തെ ഹനിക്കാവുന്നതുമല്ല. അതിന്റെ ഉടമകള്‍ തങ്ങളെന്ന് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പോലും ആര്‍ക്കും അവകാശവാദം ഉയര്‍ത്താവുന്നതല്ല. ഭൂരിപക്ഷത്തിനും ഇതു സാദ്ധ്യമല്ല; ആര്‍ക്കും പള്ളിയോ സ്വത്തുക്കളോ കയ്യേറാവുന്നതുമല്ല.
* സഭയുടെ സ്വാഭാവിക പൊതുവിശ്വാസം യേശുക്രിസ്തുവിലാണ്. ഇത് കാതോലിക്കോസിന്റെയും പാത്രിയര്‍ക്കീസിന്റെയും അധികാരത്തിന്റെ പേരില്‍, അനാവശ്യമായി വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഭരണവും മറ്റ് അധികാരങ്ങളും പി ടിച്ചെടുക്കുവാന്‍ യഥാര്‍ത്ഥത്തില്‍ ഒരു ശ്രമം നടത്തി വരുന്നു. ഇതിനായി, ആദ്ധ്യാത്മികതയുടെ മറവില്‍, ഭൗതികമായ കാര്യങ്ങളില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ പാത്രിയര്‍ക്കീസിന്റെയും കാതോലിക്കോസിന്റെയും മേലദ്ധ്യക്ഷത സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയാണ്. ഈ തര്‍ക്കങ്ങള്‍ക്ക് എന്തെങ്കിലും നല്ലതോ യഥാര്‍ത്ഥമോ ആയ കാരണങ്ങളില്ല.
* പാത്രിയര്‍ക്കീസിന്റെ അധികാരം പള്ളിയുടെ ഭൗതിക ഭരണകാര്യങ്ങളിലേക്ക് ഒരിക്കലും വ്യാപരിച്ചിട്ടില്ല. 1995-ലെ വിധി
ന്യായത്തെ ലംഘിച്ച് പള്ളിക്കാര്യങ്ങളില്‍, പാത്രിയര്‍ക്കീസ് നടത്തിയ അനര്‍ഹമായ ഇടപെടലുകളെയും പ്രവൃത്തികളെ
യും ചോദ്യം ചെയ്യുന്നതിലൂടെ പാത്രിയര്‍ക്കീസിന്റെ ആത്മീയ പരമാധികാരത്തെ കാതോലിക്കോസ് വിഭാഗം നിഷേധിക്കുന്നു വെന്നു പറയാനാവില്ല. 1995-ലെ വിധിക്ക് ശേഷം സൃഷ്ടിക്കപ്പെട്ട അവസ്ഥയ്ക്ക് പാത്രിയര്‍ക്കീസ് വിഭാഗത്തെ കുറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. പള്ളിയുടെ സ്വത്തുക്കള്‍ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതാണ്. ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധകമായ 1995-ലെ വിധിയെ പാത്രിയര്‍ക്കീസ് വിഭാഗം ബഹുമാനിച്ചിട്ടില്ല. ഹൈക്കോടതിയില്‍, കാതോലിക്കാപക്ഷം റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തത് പാത്രിയര്‍ക്കീസും (അദ്ദേഹത്തിന്റെ അനുയായികളും) 1995-ലെ വിധി ലംഘിച്ച് വികാരി മുതലായവരെ നിയമിക്കുന്നത് തടയുന്നതിനു വേണ്ടിയായിരുന്നു.
* 1934-ലെ ഭരണഘടന ഇപ്പോള്‍ നടപ്പിലാക്കുകയാണു വേണ്ടത്. അതിനെതിരെയുള്ള തര്‍ക്കങ്ങളും തടസ്സങ്ങളും
പാത്രിയര്‍ക്കീസ് വിഭാഗത്തിന് ഉയര്‍ത്താവുന്ന തരത്തിലുള്ളവയല്ല. മലങ്കരസഭയുള്ളിടത്തോളം, സ്വത്തുക്കള്‍ സഹിതം, തനിമയോടെ ഒന്നാകെയാണു സഭ നിലനില്‍ക്കേണ്ടത്. ഒരു ഗ്രൂപ്പിനോ ഘടകത്തിനോ, ഭൂരിപക്ഷപ്രകാരമോ അല്ലാതെയോ സ്വത്തുക്കളോ ഭരണമോ കൈക്കലാക്കുവാന്‍ സാദ്ധ്യമല്ല. എന്തുകൊണ്ടെന്നാല്‍, അത് സഭയുടെ ഭരണകാര്യങ്ങളിലെ തികച്ചും നിയമവിരുദ്ധമായ കൈകടത്തലാകും; വസ്തുക്കളിന്മേല്‍ കയ്യൂക്കുകൊണ്ടുള്ള കയ്യേറ്റമാകും. സഭയുടെ സ്വഭാവത്തിനോ അതിന്റെ വസ്തുക്കള്‍ക്കോ ഭരണത്തിനോ മാറ്റം വരുത്തുവാന്‍ ഗുണഭോക്താക്കള്‍ക്ക്, ഭൂരിപക്ഷമുണ്ടെങ്കില്‍ പോലും, സാധിക്കുന്നതല്ല. നിയമാനുസൃതം 1934-ലെ ഭരണഘടന ഭേദഗതി ചെയ്യുക മാത്രമാണ് ഭരണക്രമം മാറ്റുവാനുള്ള ഏക ഉപാധി. 1934-ലെ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഇടവകപ്പള്ളികള്‍ക്ക് ബൈലോകള്‍ പോലും ഉണ്ടാക്കത്തക്കതല്ല.
* 1934-ലെ ഭരണഘടന, മലങ്കരസഭയുടെ വസ്തുക്കളില്‍, നിലവിലോ ഭാവിയിലോ ഉള്ള സ്ഥാപിതമോ വ്യവസ്ഥകള്‍ക്ക് വിധേയമായതോ ആയ, അവകാശമോ ഉടമസ്ഥതയോ താല്‍പര്യമോ, സൃഷ്ടിക്കുകയോ പ്രഖ്യാ
പിക്കുകയോ കൈമാറുകയോ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല; ഒരു ഭരണസംവിധാനമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ ഭരണഘടന രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ഉടമ്പടികള്‍ രജിസ്റ്റര്‍ ചെയ്തതാണ് എന്നവകാശപ്പെടുന്നതുകൊണ്ടു മാത്രം, ഏതു നിലയിലും, മേല്‍പറഞ്ഞ കാരണങ്ങളാല്‍, 1934-ലെ ഭരണഘടനയെ ഉടമ്പടികള്‍ മറികടക്കുന്നതല്ല.
* അടിസ്ഥാനപരമായി എപ്പിസ്‌കോപ്പലായ ഈ സഭയില്‍ പള്ളികള്‍ക്ക് എത്രത്തോളം സ്വയംഭരണം ഭരണഘടന നല്‍ കിയിട്ടുണ്ടോ, അത് 22-ാം വകുപ്പില്‍ പറയുന്ന ഭരണത്തി
നും അത്യാവശ്യ ചെലവുകള്‍ക്കും വേണ്ടിയാണ്.
* 2002-ലെ ഭരണഘടനയുടെ രൂപീകരണം നിയമവിരുദ്ധവും അസാധുവുമായ നടപടികളുടെ ഫലമായുള്ളതാണ്. അത് അംഗീകരിക്കാനാവില്ല. മലങ്കരസഭയിലെ പള്ളികളുടെ സമാന്തര ഭരണത്തിനുള്ള സംവിധാനമായി അതിനെ കണക്കാക്കാനുമാവില്ല. 1934-ലെ ഭരണഘടനപ്രകാരമാണ് പള്ളികളിലെ ഭരണം നടത്തേണ്ടത്.
* 1934-ലെ ഭരണഘടന ഇടവകപ്പള്ളികളുടെ ഭരണത്തിനനുയോജ്യവും മതിയായതുമാണ്. അതിനാല്‍ സിവിള്‍ നടപടി നിയമം 92-ാം വകുപ്പുപ്രകാരം ഒരു സ്‌കീം (ഭരണസംവിധാനം) രൂപീകരിക്കേണ്ട ആവശ്യമില്ല.
* രണ്ടു വിഭാഗങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നതിനാലും രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പി
നുള്ള സാദ്ധ്യത വളരെ വിരളമായതിനാലും, ഓരോ വിശ്വാസത്തിലും നില്‍ക്കുന്ന ഓരോ വികാരിമാരെ, ശുശ്രൂഷകള്‍ നടത്താന്‍ അനുവദിക്കണമെന്ന അപേക്ഷ അംഗീകരിക്കത്തക്കതല്ല; കാരണം, ഇത് സമാന്തര ഭരണസംവിധാനത്തിന് പരിപോഷണം നല്‍കുന്നതാകും.

കേരള നിയമസഭയിലൂടെ നിയമ നിര്‍മ്മാണം നടത്തിക്കിട്ടണമെന്ന ആവശ്യം ഉന്നയിക്കുന്നവര്‍ക്കും അതി
നായി നിലകൊള്ളുന്നുവെന്ന പ്രഖ്യാപനം നടത്തുന്ന വര്‍ക്കും ഒരു കാര്യം ഉറപ്പാണ് – ഈ ആവശ്യം ഭരണഘട
നാനുസൃതമല്ല. ആര് ഇക്കാര്യം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചാലും, ഉണ്ടാക്കിയെടുത്തേക്കാവുന്ന
നിയമം കോടതി അസ്ഥിരപ്പെടുത്തും.
ഇപ്പോള്‍ നിയമ നിര്‍മ്മാണത്തെപ്പറ്റി ഉയര്‍ത്തുന്ന
പാഴ്‌മൊഴികള്‍ ദുരുദേശ്യത്തോടെയാണ്. ഒരു വിഭാഗം സഭാംഗങ്ങളുടെ ‘കണ്ണില്‍ പൊടിയിടല്‍’ മാത്രമാണ് ഇവരുടെ ലക്ഷ്യം.

Exit mobile version