പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കോട്ടയം പൗരാവലി സ്വീകരണം നല്‍കി

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മഹനീയ മാതൃകയാണെന്നു  മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: പ്രൗഢമായ സംസ്‌കാരവും ചരിത്രവുമുളള നഗരമാണ് കോട്ടയമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. സാഹിത്യ രംഗത്തും കലാ സാംസ്‌കാരിക മേഖലയിലും കഴിവുളള ഒട്ടേറെ പേരെ സംഭാവന ചെയ്ത നഗരമാണിത്. ജന്മനാട് നല്‍കിയ സ്വീകരണം കൂടൂതല്‍ ഹൃദ്യമാണെന്നും പരിശുദ്ധ കതോലിക്കാ ബാവാ പറഞ്ഞു. കോട്ടയം പൗരാവലി നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മഹനീയ മാതൃകയാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായെക്കുറിച്ച് ഫാ. ബിജു പി. തോമസ് രചിച്ച കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍ എന്ന പുസ്തകം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിനു നല്‍കി പ്രകാശനം ചെയ്തു.

ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട്, സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, ഫാ. ബിജു പി. തോമസ്, നഗരസഭാ ആക്ടിങ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ചീഫ് ഇമാം ഷിഫാര്‍ മൗലവി, ഫാ. എമില്‍ പുളളിക്കാട്ടില്‍, ടോം കോര അഞ്ചേരില്‍, ഡോ. വര്‍ഗീസ് പുന്നൂസ്, ഡോ. പോള്‍ മണലില്‍, ഡോ. തോമസ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version