മത്തായിയുടെ മരണം: കുറ്റക്കാർക്ക് ശിക്ഷ നൽകണം – ഓർത്തഡോക്സ് സഭ

വനപാലകരുടെ കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടതിന്റെ സത്യാവസ്ഥ സി.ബി.ഐ അന്വേഷണത്തിലൂടെ പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് . കുറ്റക്കാർക്ക് തക്കതായ ശിക്ഷ സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. നിരന്തരമായ പ്രതിഷേധ സമരങ്ങളുടെ പരിണിതഫലമായിട്ടാണ് ഇപ്പോൾ കൃത്യമായ നടപടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version