സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണ് :പരിശുദ്ധ കാതോലിക്കാ ബാവാ

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹധനസഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും ഏറ്റെടുത്ത് അതിന് പരിഹാരം കണ്ടെത്തുമ്പോഴാണ് സാമൂഹ്യപ്രതിബദ്ധത നമുക്ക് പ്രാവര്ത്തികമാക്കുവാന് കഴിയുന്നത്. ആഢംബര വിവാഹ ധൂര്ത്ത് ഒഴിവാക്കി മറ്റുള്ളവരെ സഹായിക്കുവാന് സഭാമക്കള് തയ്യാറാകണമെന്നും ബാവാ ആവശ്യപ്പെട്ടു. വിവിധ മതസ്ഥരായ 47 നിര്ധന യുവതികള്ക്കാണ് സഹായം വിതരണം ചെയ്തത്. വിതരണോദ്ഘാടനം മുന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്ചാണ്ടി നിര്വഹിച്ചു. അര്ഹിക്കുന്നവരെ സഹായിക്കുകയും കഷ്ടപ്പെടുന്നവര്ക്ക് കൈത്താങ്ങാവുകയും ചെയ്യുമ്പോഴാണ് മാനവധര്മ്മം സാക്ഷാത്കരിക്കപ്പെടുന്നത്. സഭയുടെ ഈ പദ്ധതി മാതൃകാപരമാണെന്ന് ഉമ്മന്ചാണ്ടി പറഞ്ഞു. വിവാഹ സഹായ സമിതി പ്രസിഡന്റ് ഡോ.യൂഹാനോന് മാര് തേവോദോറോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് അനുഗ്രഹസന്ദേശം നല്കി. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്, അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്, വിവാഹ സഹായ സമിതി കണ്വീനര് ഏബ്രഹാം മാത്യൂ വീരപ്പള്ളില്, പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, വിവാഹ സമിതി അംഗങ്ങളായ ഫാ.സി.കെ.ഗീവര്ഗീസ്, എ.കെ.ജോസഫ്, ജോ ഇലഞ്ഞിമൂട്ടില്, സജി കളീക്കല്, ജോണ്സി ദാനിയേല്, കെ.എ.ഏബ്രഹാം എന്നിവര് പ്രസംഗിച്ചു.

Exit mobile version