കല്ലൂപ്പാറ : മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കല്ലൂപ്പാറ കൺവൻഷന്റെ 82 മത് സമ്മേളനം കൊല്ലം ഭദ്രാസനാധിപൻ ഡോ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സ്റ്റുഡൻസ് സെന്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് മുഖ്യസന്ദേശം നൽകി. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, കൺവൻഷൻ പ്രസിഡന്റ് ഫാ.ബിനോ ജോൺ,സെക്രട്ടറി ഫാ.ജിജി വർഗീസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.ഡോ. റെജി മാത്യു എന്നിവർ പ്രസംഗിച്ചു.
ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ സൺഡേസ്ക്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന റാലിയോടെയാണ് കൺവൻഷൻ തുടങ്ങിയത്. 9ന് സമാപിക്കും. എല്ലാ ദിവസവും വൈകീട്ട് 5.45ന് സന്ധ്യാനമസ്ക്കാരം, 6.30ന് ഗാനശുശ്രൂഷ,7ന് വചന ശുശ്രൂഷ എന്നിവ നടക്കും.