കോതമംഗലം ചെറിയപള്ളിക്കേസ് വാര്‍ത്ത വളച്ചൊടിക്കുവാന്‍ ശ്രമം
കോതമംഗലം ചെറിയപള്ളിയെ സംബന്ധിച്ച് കോതമംഗലം മുന്‍സിഫ് കോടതിയുടെ വിധി വളച്ചൊടിക്കുവാന്‍ പാത്രിയര്‍ക്കീസ് പക്ഷം നടത്തുന്ന പരിശ്രമം അപലപനീയമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട്. ഈ പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെതാണെന്നും അത് 1934 ലെ ഭരണഘടന അനുസരിച്ചുതന്നെ ഭരിക്കപ്പെടേണ്ട പള്ളിയാണെന്നും വിധി ന്യായത്തിന്റെ 36-ാം പേജില്‍ അസന്നിഗ്ധമായി പ്രസ്താവിച്ചിരിക്കുന്നത് കാണാതെയാണ് ദുഷ്പ്രചരണം നടത്തുന്നവരും അവരെ പിന്താങ്ങുന്ന മാദ്ധ്യമങ്ങളും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന്. സുപ്രീംകോടതിയുടെ ആധികാരികമായ തീര്‍പ്പുകള്‍ അനുസരിച്ച് പ്രതികള്‍ (പാത്രിയര്‍ക്കീസ് വിഭാഗം) പറയുന്നതുപോലെ പള്ളിയെ സംബന്ധിച്ചുണ്ടായിട്ടുള്ള 1110 ലെ ഉടമ്പടി നിലനില്‍ക്കില്ല എന്നും മുന്‍സിഫ് കോടതി പറയുന്നു. പ്രതികള്‍ ഹാജരാക്കിയ തെളിവുകളില്‍ നിന്നും വാദങ്ങളില്‍ നിന്നും വ്യക്തമാകുന്നത് അവര്‍ക്ക് സുപ്രീംകോടതി തീര്‍പ്പുകളെ കുറിച്ച് അറിവുപോലുമില്ലെന്നാണ് എന്നും കോടതി വ്യക്തമാക്കി. ഇത്ര വ്യക്തമായ ഭഷയില്‍ പറഞ്ഞിരിക്കുന്ന വിധിയെ വളച്ചൊടിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കാനുള്ള പാത്രിയര്‍ക്കീസ് വിഭഗത്തിന്റെ കുത്സിതശ്രമം വിലപ്പോവില്ല.