പരുമല: തീര്ത്ഥാടനത്തിന്റെ സൗന്ദര്യവും സത്തയും സഹോദരങ്ങളെ കരുതുന്ന ദര്ശനമാണെന്നു പ. മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ പറഞ്ഞു. ദൈവത്തിങ്കലേക്കുള്ള വളര്ച്ചയും ദൈവോന്മുഖ യാത്രയും വിശുദ്ധിയിലേക്ക് വളരുവാന് സഹായിക്കുന്നു. സര്വ്വ പരിത്യാഗികളാകുമ്പോള് തീര്ത്ഥാടന സാഫല്യം ഉണ്ടാകും.
തീര്ത്ഥാടന വാരാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ.ബാവ.
ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.
പരുമല തീര്ത്ഥാടനം വിശുദ്ധിയിലേക്ക് വളരുവാനുള്ള അവസരമാക്കണമെന്ന് സുപ്രീം കോടതി മുന് ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണത്തില് പറഞ്ഞു.
വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട സമൂഹമാകണം ക്രൈസ്തവര്.
മതേതരത്വം എല്ലാ മതങ്ങള്ക്കുമുള്ള തുല്യതയാണ്. മതങ്ങള് മനുഷ്യന് നന്മ പകര്ന്ന് ഉത്തമ മനുഷ്യരാക്കണമെന്ന് ഇന്ത്യന് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നു.
പൗര ജീവിതത്തിന്റെ ചൈതന്യം മറ്റുള്ളവരെ ഉത്തമ മനുഷ്യരാക്കി ജീവിത വിശുദ്ധിയിലേക്ക് വളര്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാ.ഡോ.എം.ഒ.ജോണ്, അഡ്വ.ബിജു ഉമ്മന്, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ജോണ്സ് ഈപ്പന്, ഫാ.ജോണ് മാത്യു, ഡോ.എം.കുര്യന് തോമസ്, ജി.ഉമ്മന്, എ.എം.കുരുവിള അരികുപുറം, പി.എ.ജേക്കബ് എന്നിവര് പ്രസംഗിച്ചു.