നിയമം ലംഘിച്ച ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്.

നിയമം ലംഘിച്ച ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്. മലങ്കരസഭയിൽ സമാന്തര ഭരണം പാടില്ലെന്ന വിധിക്ക് അടിവരയിടുന്നത്.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് പള്ളിയിൽ 2013ലാണ് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് അനധികൃതമായി പ്രവേശിച്ച് ആരാധന നടത്തിയത്. 2013 ൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന അദേഹത്തിൻ്റെയും കൂട്ടുപ്രതികളുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുന്നു. കേസിൽ പോലീസ് ഹാജരാക്കിയ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ് പറഞ്ഞിരിക്കുന്നത്. മലങ്കര സഭയുടെ പള്ളികൾ 1934 ലെ സഭാഭരണഘടന പ്രകാരമാണ് ഭരിക്കപ്പെടേണ്ടത്. ആ ഭരണഘടന അംഗീകരിക്കാത്തവർക്ക് അനധികൃതമായി സഭയുടെ പള്ളികളിൽ പ്രവേശിക്കാൻ നിയമം അനുവദിക്കുന്നില്ല. മലങ്കരസഭയിൽ സമാന്തര ഭരണം പാടില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയതാണ്. ആ നിയമം ലംഘിക്കുന്നവർ വിചാരണ നേരിടാതെ മാർഗമില്ല. രാജ്യത്തെ നിയമം പാലിക്കാതെ ഒരു പൗരനും മുന്നോട്ടു പോകാൻ കഴിയില്ല. നിയമത്തെ അംഗീകരിക്കുന്നവരെ എല്ലാം മറന്ന് സ്നേഹത്തോടെ സ്വീകരിക്കാൻ ചെയ്യാൻ മലങ്കരസഭാ മക്കൾ മുൻനിരയിലുണ്ടാകും.

Exit mobile version