പരിശുദ്ധ കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തില്‍ മാര്‍പാപ്പ അനുശോചിച്ചു

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു. ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്‌കോറസിന് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ലിയോപോളോ ഗിറേല്ലി മുഖേനയാണ് സന്ദേശം അയച്ചത്.

മലങ്കര സഭയുടെ മെത്രാപ്പൊലീത്തമാരോടും വൈദികരോടും വിശ്വാസികളോടും എന്റെ വ്യക്തിപരമായ അനുശോചനവും പ്രാര്‍ഥനാധിഷ്ഠിതമായ ഐക്യവും അറിയിക്കുന്നു. സഭയുടെ ഇടയനും ആത്മീയ പിതാവുമായി സേവനമനുഷ്ഠിച്ച പരിശുദ്ധ പിതാവിന്റെ ശ്രേഷ്ഠമായ ഇടയശുശ്രുഷയിലുടെ നിങ്ങള്‍ക്കു ലഭിച്ച അനേക ദാനങ്ങളെ പ്രതി ഞാന്‍ ദൈവത്തിനു നന്ദി സമര്‍പ്പിക്കുന്നു. 2013 സെപ്റ്റംബറില്‍ റോമില്‍ ഞങ്ങള്‍ പരസ്പരം ഒരുമിച്ചു കൂടിയത് പ്രത്യേകം നന്ദിപൂര്‍വം ഞാന്‍ സ്മരിക്കുന്നു. എന്റെ സഹോദര ഐക്യവും പ്രാര്‍ഥനാ പൂര്‍വമായ ഒരുമയും ദയവായി സ്വീകരിക്കുമല്ലോ. ‘ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശത്തില്‍ പറയുന്നു.

Exit mobile version