ശാസ്താംകോട്ട : മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവായുടെ 19-ാമത് ഓർമ്മപ്പെരുന്നാളിന് ഭക്തിസാന്ദ്രമായ സമാപനം. വി.മൂന്നിൻമേൽ കുർബാനയ്ക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ്,കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് എന്നിവർ സഹകാർമ്മികരായി.ബ്രഹ്മവാർ ഭദ്രാസാധിപൻ യാക്കോബ് മാർ ഏലിയാസ്, ചാപ്പൽ മാനേജർ ഫാ.സാമുവേൽ ജോർജ്,സി.ഡാനിയേൽ റമ്പാൻ, കെ.ടി.ഗീവർഗീസ് റമ്പാൻ,ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ തുടങ്ങിയവർ സംബന്ധിച്ചു.വിവിധ ഭദ്രാസനങ്ങളിൽ നിന്ന് നിരവധി വിശ്വാസികളാണ് ഓർമ്മപ്പെരുന്നാളിൽ സംബന്ധിക്കാൻ മൗണ്ട് ഹോറേബിൽ എത്തിയത്.