പുതുപ്പളളി : ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പളളി പളളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 28 മുതല്‍ മെയ് 7 വരെ ആചരിക്കും. 28 ന് പെരുന്നാള്‍ കൊടിയേറ്റും മെയ് 2 മുതല്‍ 4 വരെ പുതുപ്പളളി കണ്‍വന്‍ഷനും നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും മെത്രാപ്പോലീത്തമാരും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും.
മെയ് 6ന് അഞ്ചിന്മേല്‍ കുര്‍ബ്ബാനയെ തുടര്‍ന്ന് ഡെല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്ത ‘ പൊന്നിന്‍ കുരിശ് ‘ പ്രധാന ത്രോണോസില്‍ സ്ഥാപിക്കും. സന്ധ്യ നമസ്‌ക്കാരത്തെ തുടര്‍ന്ന് പുതുപ്പളളി കവല ചുറ്റിയുളള പ്രദക്ഷിണം. ശ്ലൈഹിക വാഴ്‌വ്.
പ്രധാന പെരുന്നാള്‍ ദിവസമായ മെയ് 7ന് രാവിലെ 5 ന് ഒന്നാമത്തെ കുര്‍ബാന. 9 ന് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തായമായ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസിന്റെ പ്രധാന കാര്‍മികത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബ്ബാന. 2 ന് അങ്ങാടി ചുറ്റിയുളള പ്രദക്ഷിണം, ആശിര്‍വാധം. 16 ന് കൊടിയിറങ്ങുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.
കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് വെടിക്കെട്ട്, വെച്ചൂട്ട്, നേര്‍ച്ചവിളമ്പ് എന്നിവ ഒഴിവാക്കിയതായി വികാരി ഫാ. എ.വി. വര്‍ഗീസ് ആറ്റുപുറത്ത്, സഹവികാരിമാരായ ഫാ. അലക്‌സി മാത്യൂ മുണ്ടുകുഴി, ഫാ. എബ്രഹാം ജോണ്‍ തെക്കേത്തറയില്‍ എന്നിവര്‍ അറിയിച്ചു.