വായിച്ചു വളരേണ്ടതും എഴുതി തെളിയേണ്ടതുമാണ് വിദ്യാഭ്യാസ കാലഘട്ടം : ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ.

വെണ്ണിക്കുളം: മനുഷ്യൻ വായിച്ചു വളരേണ്ടതും എഴുതി തെളിയേണ്ടതും വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്ന് കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് മാനേജർ ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്ത. പഠനകാലത്ത് ആർജ്ജിച്ചെടുക്കുന്ന അറിവാണ് ജീവിതത്തെ രൂപപ്പെടുത്തുന്നതെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു. വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 109-ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ. ജേക്കബ് മണ്ണുമൂട് , ഹെഡ്മിസ്ട്രസ് രജനി ജോയി,പിടിഎ പ്രസിഡന്റ് ഫാ. ദിനേശ് പാറക്കടവിൽ സെന്റ് ബഹനാൻസ് വലിയപള്ളി വികാരി ഫാ . വർഗീസ് ചാക്കോ വഞ്ചിപ്പാലം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജിജി മാത്യു, പൂർവ്വ വിദ്യാർത്ഥിയും പോലീസ് ഉദ്യോ​ഗസ്ഥനുമായ ഷാനവാസ് കെ എച്ച്, സജി മാമ്പറക്കുഴി, സ്കൂൾ ഗവേണിങ് ബോർഡ് അംഗം റിൻസി തോമസ് പഞ്ചായത്ത് അം​ഗം മിനി സഖറിയ, മനോജ് പി ചെറിയാൻ, സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ വർഗ്ഗീസ്, വിദ്യാർത്ഥി പ്രതിനിധി ജിനി, ജനറൽ കൺവീനർ ജേക്കബ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. നീണ്ട വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപിക മിനി സഖറിയയുടെ ഫോട്ടോ മെത്രാപ്പോലീത്താ അനാച്ഛാദനം ചെയ്തു. സംസ്ഥാന സ്ക്കൂൾ കലോത്സവം, പ്രവർത്തി പരിചയമേള , സാമൂഹ്യശാസ്ത്രമേള, ഐടി മേള, കായികമേള എന്നിവയിൽ എ ഗ്രേഡ് നേടിയവർക്കുള്ള പുരസ്ക്കാരങ്ങളും വിതരണം ചെയ്തു.

Exit mobile version