മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി.വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസ്യോസ് തിരുമേനിയുടെ 91 ാം ഓർമ്മപ്പെരുന്നാളിന് ഫെബ്രുവരി 16ന് കോട്ടയം പഴയ സെമിനാരിയിൽ കൊടിയേറും. 16ന് രാവിലെ വി.കുർബാനയ്ക്ക് കൊച്ചി ഭദ്രാസനാധിപൻ അഭി.ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും പെരുന്നാൾ കൊടിയേറ്റും. ഫെബ്രുവരി 18 ചൊവ്വാഴ്ച്ച വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം, തുടർന്ന് ധ്യാനം. 19ന് രാവിലെ 7ന് വി.കുർബാനയ്ക്ക് ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി.ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം തുടർന്ന് കൺവൻഷൻ. ഫാ നോബിൻ ഫിലിപ്പ് പ്രസംഗിക്കും. 20ന് ഉച്ചക്ക് 2 മണിക്ക് ചരിത്ര സെമിനാർ. വിഷയം : പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ സഭാ സ്വാതന്ത്ര്യവും സമാധാനവും. ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഗ്രന്ഥകാരൻ ശ്രീ.ഡെറിൻ രാജു പ്രബന്ധം അവതരിപ്പിക്കും. സി.കെ കൊച്ചുകോശി രചിച്ച് എം.ഒ.സി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ധീരോധാത്ത വിശുദ്ധൻ എന്ന പുസ്തകത്തിന്റെ പ്രകാശനം. വൈകിട്ട് 7ന് വചന ശുശ്രൂഷ ഫാ. ഡോ ജേക്കബ് മാത്യു കാരിച്ചാൽ. 21ന് വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം.തുടർന്ന് ഫാ.ഡോ.ജോസി ജേക്കബ് പ്രസംഗിക്കും. 22ന് രാവിലെ 7ന് വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ വിശുദ്ധ കുർബാനയർപ്പിക്കും.പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചരിത്ര- ചിത്ര- ഫിലോബിബ്ലിക്കാ പ്രദർശന ഉദ്ഘാടനവും അന്നേദിവസം നടക്കും.
23ന് രാവിലെ ഫാ.ഡോ.ജോജി സി ജോർജ് വിശുദ്ധ കുർബാനയർപ്പിക്കും. വൈകുന്നേരം 5 മണിക്ക് കോട്ടയം ചെറിയപള്ളിയിൽ സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് പഴയസെമിനാരിയിലേക്ക് പ്രദക്ഷിണം. 6.45 ന് സെമിനാരിയിൽ സന്ധ്യാനമസ്ക്കാരം. അഭി.എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. 8.30ന് പ്രദക്ഷിണവും,പദയാത്രകളും സെമിനാരിയിൽ എത്തിച്ചേരും. തുടർന്ന് ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്വ്.
24ന് രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ. 10ന് പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർത്ഥന ശ്ലൈഹിക വാഴ്വ്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ചാപ്പലിൽ വെച്ച് നടക്കുന്ന ഭവന നിർമ്മാണ സഹായ വിതരണം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവഹിക്കും.അഭി. ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി ശ്രീ.റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഭവന നിർമ്മാണ സഹായ സമിതി കൺവീനർ ജിജു പി വർഗീസ് എന്നിവർ പങ്കെടുക്കും. തുടർന്ന് കൊടിയിറക്കോടെ ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കുമെന്ന് പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ് അറിയിച്ചു.