സുവർണജൂബിലി നിറവിൽ ബോംബെ ഭദ്രാസനം.ആഘോഷങ്ങൾ മഹാരാഷ്ട്ര മന്ത്രി ​ഗണേശ് നായിക് ഉ​ദ്​ഘാടനം ചെയ്തു.

മുംബൈ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബോംബെ ഭ​ദ്രാസനത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, പതിനൊന്നാമത് കൺവൻഷന്റെ സമാപനവും മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി ​ഗണേശ് നായിക് ഉദ്ഘാടനം ചെയ്തു. ഭദ്രാസനമെത്രാപ്പോലീത്താ ​ഗീവർ​ഗീസ് മാർ കൂറിലോസ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ ഡോ സഖറിയാ മാർ നിക്കോളവോസ്, ബോംബെ ഭ​ദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ ​ഗീവർ​ഗീസ് മാർ തെയോഫിലോസ്, റഷ്യൻ ഫെഡറേഷന്റെ മുംബൈയിലെ കോൺസൽ ജനറൽ ഇവാൻ.വൈ.ഫെറ്റിസോവ്,വൈദികസംഘം സെക്രട്ടറി ഫാ ജോഷ്വാ എബ്രഹാം,ഭ​ദ്രാസന സെക്രട്ടറി ഫാ തോമസ് കെ.ചാക്കോ, കൺവൻഷൻ ജനറൽ കൺവീനർ ഫാ.ഏബ്രഹാം ജോസഫ് തുടങ്ങിയവർ പ്രസം​ഗിച്ചു.

ഫാ.ഡോ.നൈനാൻ വി ജോർജ് ആത്മീയ സന്ദേശം നൽകി.ഭദ്രാസന ​ഗായകസംഘം ​ഗാനങ്ങൾ ആലപിച്ചു. താനെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലെ ഒ.സി.വൈ.എം പ്രവർത്തകർ മാർ​​​ഗംകളി അവതരിപ്പിച്ചു.

Exit mobile version