ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ചുമതലയേറ്റു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ചുമതലയേറ്റു.
പരേതനായ മുൻ വൈദിക ട്രസ്റ്റി  കോനാട്ട് എബ്രഹാം മൽപ്പാന്റെ പുത്രനാണ്.  കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പാൾ,  സഭാ വക്താവ്, പി.ആർ. ഒ, കണ്ടനാട് ഭദ്രാസന സെക്രട്ടറി, വൈദിക സംഘം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടി.എച്ച് , ഡി.ടി.എച്ചും നേടി. 1985 മുതൽ വൈദിക സെമിനാരി അദ്ധ്യാപകനാണ്.  പാമ്പാക്കുട വലിയ പള്ളി ഇടവകാംഗവും വികാരിയുമാണ്. പുരാതനമായ പാമ്പാക്കുട ഗ്രന്ഥശേഖരങ്ങളുടെ ഉടമയാണ്.
പരിശുദ്ധ ബാവായുടെ ഓഫീസ് സെക്രട്ടറി ആയി  ഫാ അനീഷ് കെ. സാമും ചുമതലയേറ്റു.
Exit mobile version