കോട്ടയം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ആരാധനയും മറ്റു അനുഷ്ഠാനങ്ങളും അതാത് പ്രദേശത്തെ സര്‍ക്കാര്‍ അധികാരികള്‍ നല്കുന്ന ഉത്തരവ് അനുസരിച്ച് മാത്രമേ നിര്‍വ്വഹിക്കാവൂയെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അറിയിച്ചു. ഈ മഹാമാരിയില്‍ നിന്നുളള വിടുതലിന് വേണ്ടി എല്ലാ സഭാ മക്കളും നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ ബാവാ ഓര്‍മ്മപ്പെടുത്തി.