കോലഞ്ചേരി: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ അജണ്ട യോഗ സ്ഥലമായ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ദേവാലയ അങ്കണത്തിലുളള ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രസിദ്ധീകരിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ജേക്കബ് കുര്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വൈദികര്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, വിശ്വാസികള്‍ എന്നിവരടങ്ങിയ സമൂഹം ചടങ്ങിന് സാക്ഷ്യം വഹിച്ചു. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലും, സഭയുടെ വെബ്‌സൈറ്റിലും അജണ്ട പ്രസിദ്ധീകരിച്ചു. അസോസിയേഷന്‍ യോഗം ഫെബ്രുവരി 25 ഉച്ചക്ക് 1 മണിക്ക് ആരംഭിക്കും. 7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനായിട്ടാണ് അസോസിയേഷന്‍ യോഗം ചേരുന്നത്. അസോസിയേഷന്‍ യോഗത്തിന്റെ പ്രധാന വേദി പരിശുദ്ധ കാതോലിക്കാ ബാവാ കൂദാശ ചെയ്്തു. തുടര്‍ന്ന് ബാവായുടെ അദ്ധ്യക്ഷതയില്‍ കോലഞ്ചേരി പ്രസാദം സെന്റ്‌റില്‍ അസോസിയേഷന്‍ ക്രമീകരണങ്ങളെ സംബന്ധിച്ച് ആലോചനാ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.