കോട്ടയം: ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവര്‍ത്തി ദിവസം ആക്കുവാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അസ്സോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധന ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഞായറാഴ്ചയാണ്. ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കുവാനുള്ള പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്നു. ഇത് ഭരണഘടന അനുവദിച്ചു തരുന്ന മത സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലംമുതല്‍ ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയതായി അറിവില്ല. കേരള ഗവണ്മെന്റിന്റെ പുതിയ പരിഷ്കാരം പ്രതിഷേധാര്‍ഹമാണ്. ഒക്ടോബര്‍ 2 ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്ന പ്രവര്‍ത്തി ദിവസം മറ്റേതെങ്കിലും ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിക്കണമെന്നും അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.