
കോട്ടയം : കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ ശ്രീ.സണ്ണി ജോസഫ് എം.എൽ.എ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായെ സന്ദർശിച്ച് കൂടിക്കാഴ്ച്ച നടത്തി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റ ശ്രീ.പി.സി വിഷ്ണുനാഥ് എം.എൽ.എ, ശ്രീ. എ.പി അനിൽകുമാർ എം.എൽ.എ, എം.എൽ.എമാരായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ.ചാണ്ടി ഉമ്മൻ എന്നിവരും ശ്രീ. കെ.സി.ജോസഫ്, ശ്രീ.ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡന്റ് ശ്രീ.നാട്ടകം സുരേഷ്, നഗരസഭാ കൗൺസിലറും സഭാ മാനേജിംഗ് കമ്മിറ്റി
അംഗവുമായ അഡ്വ ടോം കോര, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.സിബി ജോൺ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
ദേവലോകം അരമനയിൽ മാനേജർ യാക്കോബ് റമ്പാൻ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പാ എന്നിവർ ചേർന്ന് കെ.പി.സി.സി അധ്യക്ഷനെ സ്വീകരിച്ചു.