കൊടുങ്ങല്ലൂരിൽ ഉയരുന്നു മാർത്തോമ്മൻ സ്മൃതി മന്ദിരം.

കൊടുങ്ങല്ലൂർ : മലങ്കരസഭയുടെ സ്ഥാപകനും,കാവൽപിതാവുമായ പരിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ പാദസ്പർശത്താൽ അനു​ഗ്രഹീതമായ കൊടുങ്ങല്ലൂരിൽ മാർത്തോമ്മൻ സ്മൃതി മന്ദിരം ഒരുങ്ങുന്നു. 2025 ഫെബ്രുവരി 6ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ ശിലാസ്ഥാപനം നടക്കും.സഭയിലെ അഭിവന്ദ്യപിതാക്കൻമാരും, സഭാസ്ഥാനികളും,വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും.

മുത്തൂറ്റ് ശ്രീ.എം.ജി.ജോർജ് സഭയുടെ അൽമായ ട്രസ്റ്റിയായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് അദ്ദേഹം സ്വന്തം പേരിൽ കൊടുങ്ങല്ലൂരിൽ സ്ഥലം വാങ്ങിയിട്ടിരുന്നു. സഭ ആവശ്യപ്പെടുമ്പോൾ ഈ സ്ഥലം സൗജന്യമായി വിട്ടുനൽകണമെന്ന അദ്ദേ​ഹത്തിന്റെ ആ​ഗ്രഹപ്രകാരം കുടുംബം സ്ഥലം പരിശുദ്ധ സഭയുടെ പേർക്ക് നൽകിയിരിക്കുകയാണ്. പെരിയാറിനോട് ചേർന്നുള്ള ഈ സ്ഥലത്താണ് മാർത്തോമ്മൻ പൈതൃക സ്മൃതി മന്ദിരം പണികഴിപ്പിക്കുന്നത്.