
കോട്ടയം: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ എത്തി ഔദ്യോഗിക ചുമതല ഏറ്റെടുത്തു. കാതോലിക്കേറ്റ് അരമന ചാപ്പലിലും കാതോലിക്കാ ബാവാമാരുടെ കബറിടങ്ങളിലും പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് ചുമതലകള്‍ ഏറ്റെടുത്തത്.
