പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ഓർമ്മപ്പെരുന്നാൾ

കോട്ടയം : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ നാലാം ഓർമ്മപ്പെരുന്നാൾ ജൂലൈ 6 മുതൽ 12 വരെ മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. ജൂലൈ 6 ഞായറാഴ്ച്ച രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.30ന് വിശുദ്ധ കുർബാന. ശേഷം പെരുന്നാൾ കൊടിയേറ്റ്. ജൂലൈ 7ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഫാ.കെ.കെ വർ​ഗീസ്, ജൂലൈ 8ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഫാ.ജോർജ് ഡേവിഡ്, ജൂലൈ 9ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഫാ.ജോസഫ് ചെറുവത്തൂർ, ജൂലൈ 10ന് രാവിലെ 7 ന് വിശുദ്ധ കുർബാനയ്ക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും. ജൂലൈ 11ന് വിശുദ്ധ കുർബാന( ഇം​ഗ്ലീഷ്) സഭയുടെ എക്യുമെനിക്കൽ റിലേഷൻസ് വകുപ്പ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്.

ജൂലൈ 11ന് വൈകീട്ട് 5 മണിക്ക് കുന്ദംകുളം ഭദ്രാസനത്തിൽ നിന്നും തെക്കൻ മേഖലയിൽ നിന്നുമുള്ള തീർത്ഥാടകർ മാർ ഏലിയാ കത്തീഡ്രലിൽ
സം​ഗമിക്കും. തുടർന്ന് ദേവലോകത്തെ കബറിങ്കലേക്ക് കാൽനട തീർത്ഥയാത്ര. 6 മണിക്ക് അരമനയങ്കണത്തിൽ തീർത്ഥാടകരെ മാനേജർ യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 6.15 നുള്ള സന്ധ്യാനമസ്ക്കാരത്തിന് പരിശുദ്ധ കാതോലിക്കാബാവായും, മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും. 7.15ന് അനുസ്മരണപ്രഭാഷണം തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ.7.45ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ചഭക്ഷണം.